ദിവസങ്ങളായി മകളെ പറ്റി വിവരമില്ല; അന്വേഷിച്ചെത്തിയപ്പോൾ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടയിൽ, ഭർത്താവിനെ കാണ്മാനില്ല

Kattapana Anumol Murder : കട്ടിലിനടിയിൽ കമ്പളി പുതപ്പ് കൊണ്ട് അനുമോളുടെ മൃതദേഹം പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 09:29 PM IST
  • കട്ടപ്പന കാഞ്ചിയാർ സ്വദേശിനി അനുമോൾ വത്സമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്
  • ഭർത്താവ് ബിജേഷിന് കാണാനില്ല
  • കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ദിവസങ്ങളായി മകളെ പറ്റി വിവരമില്ല; അന്വേഷിച്ചെത്തിയപ്പോൾ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടയിൽ, ഭർത്താവിനെ കാണ്മാനില്ല

കട്ടപ്പന : ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിൽ. കട്ടപ്പന കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിനി വട്ടമുകളേൽ അനുമോൾ എന്ന് വിളിക്കുന്ന വത്സമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പും കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാണ്മാനില്ല.

ദിവസങ്ങളായി അനുമോളെ പറ്റി വിവരമില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് പേഴുംകണ്ടത്തെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കതക് പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ അനുമോളുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളി കൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. 

ALSO READ : Crime News: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുമോളും ബിജേഷും മാത്രമാണ് പേഴുംകണ്ടത്തെ വീട്ടിൽ താമസിച്ചിരുന്നത്. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജേഷിനായിട്ടുള്ള തിരച്ചിലും ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News