ഇടുക്കി : കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ കൊലപാതകം കൊടീയ ഗാർഹീക പീഢനത്തിന് പിന്നാലെ. സ്ഥിരം മദ്യപിച്ചെത്തുന്ന ഭർത്താവ് ബ്രിജീഷ് അനുമോളെ മർദ്ദിക്കുമായിരുന്നു. പ്രൈമറി സ്കൂൾ അധ്യാപികയായിരുന്നു അനുമോൾ കുട്ടികളുടെ ഫീസ് ബ്രിജീഷിന് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ നൽകിയിരുന്നു. അത് അനുമോൾ തിരികെ വേണമെന്നാവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴുത്തില്‍ ഷാള്‍ കുരുക്കി വത്സമ്മയെന്ന അനുമോളെ ബിജീഷ് കൊലപെടുത്തിയത്. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാൻ പ്രതി അനുമോളുടെ കൈ ഞരമ്പ് മുറിക്കുകയും ചെയ്തുയെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് അനുമോളുടെ മൃതദേഹം കട്ടിലിനടിൽ ഒളിപ്പിച്ച ബ്രിജീഷ് ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. തുടർന്ന് ബ്രിജീഷ് തമിഴ് നാട്ടിലേക്ക് മുങ്ങുകയും ചെയ്തു. മകള്‍ ഉറങ്ങിയ സമയത്ത്, കഴുത്തില്‍ ഷാള്‍ കുരുക്കി അനുമോളെ ബിജേഷ് കൊലപെടുത്തുകയായിരുന്നുയെന്ന് പ്രതി തെളിവെടുപ്പിനിടെ പോലീസിനോട് വ്യക്തമാക്കി. ഭാര്യയോട് തോന്നിയ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ്, കൊലപാതകത്തിലേക്ക് നയിച്ചത്. ബ്രിജീഷ് മദ്യപിച്ച് സ്ഥിരം ഉപ്രദവിച്ചിരുന്നതിനാല്‍ അനുമോള്‍ നേരത്തെ വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു.


ALSO READ : Human Sacrifice: കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ മകളെ ബലി നല്‍കി; യുവാവ് പിടിയിൽ


ഈ കഴിഞ്ഞ മാർച്ച് 17നാണ് രാത്രി 9.30 ഓടെയാണ്, സംഭവം.  സ്‌കൂളില്‍ അടയ്ക്കാനുള്ള പണം, അനുമോള്‍ തിരികെ ചോദിച്ചതോടെ, ബ്രിജീഷ് വഴക്ക് ആരംഭിച്ചു. ഹാളില്‍ കസേരയില്‍ ഇരിയ്ക്കുകയായിരുന്ന അനുമോളുടെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപെടുത്തി. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ അനുവിന്റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. പിന്നീട് മൃതദേഹം ഷാളില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെ പ്രതി സ്വന്തം മാതാപിതാക്കളേയും അനുമോളുടെ മാതാപിതാക്കളേയും ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിയതായി ധരിപ്പിച്ചു. അനുമോളുടെ അച്ചനും അമ്മയ്ക്കുമൊപ്പം കട്ടപ്പന പോലീസില്‍ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി.


മാർച്ച് 21നാണ് അനുമോളുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഈ ദിവസങ്ങളിലെല്ലാം, ബ്രിജീഷ് ഇതേ വീട്ടില്‍ കഴിഞ്ഞു. ദുര്‍ഗന്ധം പുറത്തേക്കി വരാതിരിയ്ക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു. അനുമോളുടെ സ്വര്‍ണ്ണം ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് കിട്ടിയ പതിനൊന്നായിരം രൂപയും മൊബൈല്‍ വിറ്റു കിട്ടിയ പണവുമായാണ് ബ്രിജീഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്. സ്വന്തം മൊബൈല്‍ കുമളിയ്ക്ക് സമീപം അട്ടപളത്ത് ഉപേക്ഷിച്ചു. 


തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ ദിവസങ്ങളോളം പ്രതി കറങ്ങി. തിരുച്ചിയില്‍ ഇയാള്‍ ഉള്ളതായി സൂചന ലഭിച്ച പോലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പ്രതി ഇന്നലെ കുമളിയില്‍ എത്തുകയും പോലീസ് പിടികൂടുയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.