ആലപ്പുഴ : കായംകുളത്ത് വീടിന് സമീപം മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. മെയ് 21ന് രാത്രി 9 മണിക്ക് കായംകുളം പെരിങ്ങാല സ്വദേശിയായ കൃഷ്ണകുമാറിനെയാണ് (45) മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അയൽവാസികളായ വിഷ്ണു (29), സുധീരൻ (48) വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ വീടിന് സമീപം പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രതികൾ കൃഷ്ണകുമാറിനെ പട്ടിക കഷണത്തിന് അടിച്ചും ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. 


ALSO READ : ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ അശ്ലീല സംഭാഷണം നടത്തിയ യുവാവ് പിടിയില്‍


ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവ് IPS അവർകളുടെ നിർദ്ദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സി.ഐ. ജയകുമാർ , കായംകുളം പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, മണിക്കുട്ടൻ, ഇയാസ് , രാജേന്ദ്രൻ , റെജി  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.