കാട്ടിറച്ചിയെന്ന് പറഞ്ഞ് അറസ്റ്റ്; ഒടുവിൽ കാട്ടിറച്ചിയല്ലെന്ന് കണ്ടെത്തൽ, വിവാദത്തിൽ വനംവകുപ്പ്
വനം വകുപ്പിനെതിരെ ജനകീയ പ്രതഷേധം ഉയരുകയും വിഷയം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു
ഇടുക്കി: കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ കേസ് റദ്ദാക്കാൻ കോടതി അനുമതി നൽകി. വനംവകുപ്പ് കട്ടപ്പന കോടതിയിൽ നൽകിയ അപേക്ഷയിന്മേലാണ് നടപടി. അതെ സമയം ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന്റെ ആശങ്കയിലാണ് സരുൺ. എന്നാൽ ഹൈക്കോടതിയിൽ വനം വകുപ്പ് കീഴ്ക്കോടതി വിധി ധരിപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സരുണിന് ഉറപ്പ് നൽകി.
ഇടുക്കി കിഴുകാനം സ്വദ്ദേശി സരുൺ സജിയെ കാട്ടിറച്ചി കൈവശം വെച്ചെന്ന് ചൂണ്ടികാട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വനം വകുപ്പിനെതിരെ ജനകീയ പ്രതഷേധം ഉയരുകയും വിഷയം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു. വനം വകുപ്പിന്റെ നടപടിയിൽ വിവാദം കടുത്തതോടെ വനം വകുപ്പ് മന്ത്രി അന്വേഷണത്തിനുത്തരവിടുകയും കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു.
ALSO READ: വന്ദേ ഭാരത് ഫ്ലാഗ് ഓഫ്; ട്രെയിൻ സർവീസുകളിൽ മാറ്റം, കന്നി യാത്രയിൽ മോദി പങ്കെടുക്കില്ല
കാട്ടിറച്ചിയല്ലെന്ന് വ്യക്തമായിട്ടും ആദിവാസി യുവാവിന് എതിരെയെടുത്ത കേസ് വനം വകുപ്പ് പിൻവലിച്ചില്ല എന്ന ആരോപണവുമായി സരുണും കുടുംബവും രംഗതെത്തിയതിന് പിന്നാലെയാണ് വനം വകുപ്പ് കേസ് റദ്ദ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കട്ടപ്പന കോടതിയെ സമീച്ചത്. തുടർന്ന് കോടതി കേസ് റദ്ദ് ചെയ്ത് ഉത്തരവിറക്കി.
ഇതിനിടെ കേസ് ഹൈക്കോടതിയിലെത്തിയതിന്റെ ആശങ്കയിലാണ് സരുണും കുടുംബവും. എന്നാൽ വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയതായും സരുണും കുടുംബവും പറഞ്ഞു.തന്നെ കള്ളക്കേസിൽ കുടുക്കി മർദ്ധിച്ച ഉദ്യാഗസ്ഥർക്ക് തക്കതായ ശിക്ഷ ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സരുണിന്റെയും ജനകീയ സമരസമിതിയുടെയും തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...