ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു. കൊടകരയിലെ ഹവാല ഇടപാട് വിശദാശങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് തുടങ്ങിയ വിവിധ ഏജൻസികൾക്ക് ഉടൻ നൽകും. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി നൽകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് 43 കോടി രൂപ ഹവാല ഇടപാടിലൂടെ വന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും


LSO READ : Robbery: മണപ്പുറം ഫിനാൻസിൽ നിന്ന് 19 കിലോ​ഗ്രാം സ്വർണം കവർന്നു; മോഷണ സംഘത്തിലെ രണ്ട് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു


ആവശ്യപ്പെടും. മാർച്ച് 16 മുതൽ 9 തവണയായി 43 കോടിയാണ് ബിജെപിക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസർകോ‍ഡ്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്കാണ് പണമെത്തിയത്.7 തവണ ഹവാല ഇടപാടുവഴിയാണ് കോഴിക്കോട് പണമെത്തിച്ചത്. രണ്ടുതവണ നേരിട്ടും കൊണ്ടുവന്നു
വെന്നാണ് കണ്ടെത്തൽ. 


അതേ സമയം കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനും മകനും ഉൾപ്പെടെ 19 ബിജെപി നേതാക്കളെ സാക്ഷികളാക്കിയാണ് കുറ്റപത്രം.  22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. 


ALSO READ : Pocso: പ്രായപൂർത്തിയാവാത്ത കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ


കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. 

മാർച്ച് ആറിനായിരുന്നു ഈ കവർച്ച. നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് അന്ന് കവർന്നത്. കൊടകരക്കേസിലെ സാക്ഷിയും പ്രധാനപരാതിക്കാരനുമായ ധർമരാജന്‍റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.