Kuruva Gang: കൊല്ലാൻ പോലും മടിക്കാത്തവർ, മോഷണം കുലത്തൊഴിലാക്കിയവർ; ആരാണ് കുറുവ സംഘം?

Kuruva Gang: ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർഥത്തിൽ തമിഴ്നാട് ഇൻ്റലിജൻസ് ആണ് കുറുവ സംഘമെന്ന പേരിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 17, 2024, 11:54 AM IST
  • ഇരുമ്പ് കമ്പി പോലുള്ള ആയുധങ്ങളുമായാണ് ഇവർ മോഷണത്തിനെത്തുന്നത്
  • തമിഴ് നാട്ടിൽ നരിക്കുറുവ എന്നും അറിയപ്പെടുന്നു
  • മോഷണം കുലത്തൊഴിലാണ് ഇവർക്ക്
Kuruva Gang: കൊല്ലാൻ പോലും മടിക്കാത്തവർ, മോഷണം കുലത്തൊഴിലാക്കിയവർ; ആരാണ് കുറുവ സംഘം?

കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും കുറുവ സംഘം വാ‍ർത്തകളിൽ നിറയുകയാണ്. അ‍ർദ്ധന​ഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന, എതിർക്കുന്നവരെ കൊല്ലാൻ പോലും മടിക്കാത്തവ‍ർ ! 

ആരെയും പേടിക്കാതെ, സിസിടിവിയെ കാര്യമാക്കാതെ ഇരുട്ടിന്റെ മറവിൽ സഞ്ചരിക്കുന്ന ഈ സംഘം ഇന്നൊരു പേടി സ്വപ്നമായി മാറുകയാണ്. 

ആരാണ് കുറുവ സംഘം?

മോഷണം കുലത്തൊഴിലായി കൊണ്ടുപോകുന്ന ഒരു സംഘം ആളുകൾ, അവരാണ് കുറുവാ സംഘം. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർഥത്തിൽ തമിഴ്നാട് ഇൻ്റലിജൻസ് ആണ് കുറുവ സംഘമെന്ന പേരിട്ടത്. ഇരുമ്പ് കമ്പി പോലുള്ള ആയുധങ്ങളുമായാണ് ഇവർ മോഷണത്തിനെത്തുന്നത്. വാതിലിന്റെ കുറ്റി എടുക്കാനും എതിർപ്പുണ്ടായാൽ അവരെ ആക്രമിക്കാനുമാണിത്. 

Read Also: അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റിൽ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് റാംജി ന​ഗ‍ർ എന്നൊരു ന​ഗരമുണ്ട്. ഇതാണ് ആദ്യ കാലങ്ങളിൽ തിരുട്ട് ​ഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഇവിടെയുള്ളവരായിരുന്നു ആദ്യത്തെ കുറുവ സംഘം. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങൾ ഈ ​ഗ്രാമത്തിൽ ഉണ്ടെന്നാണ് കണക്ക്. കുടുംബത്തിലെ ഒരാളെങ്കിലും മോഷ്ടാവായിരിക്കും. അയാൾ പിടിയിലായാൽ മറ്റൊരാൾ ആ സ്ഥാനത്തേക്കെത്തും. പതിനെട്ടുവയസുമുതൽ 60 വയസ് വരെയുള്ളവർ ഈ സംഘത്തിലുണ്ട്. മോഷണം കുലത്തൊഴിലായി കാണുന്നത് കൊണ്ട് തന്നെ ഇവ‍ർക്ക് ഒരു കുറ്റബോധവും ഉണ്ടാകാറില്ല. 

എന്നാലിന്ന് തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരുട്ട് ​ഗ്രാമങ്ങളുണ്ട്. തിരുട്ട് ​ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘം. തമിഴ് നാട്ടിൽ നരിക്കുറുവ എന്നും അറിയപ്പെടുന്നു. നൂറോളം പേരടങ്ങുന്ന കവർച്ചക്കാരുടെ വലിയ കൂട്ടമാണിത്. എന്നാൽ രണ്ട്, മൂന്ന് പേരടങ്ങുന്ന ചെറിയ സംഘമായാണ് ഇവർ മോഷ്ടിക്കാനെത്തുന്നത്.

പകൽ സമയങ്ങളിൽ ചെറിയ ചെറിയ ജോലികൾ ചെയ്ത് നടന്ന് മോഷ്ടിക്കേണ്ട വീടുകൾ കണ്ടുവയ്ക്കുന്നു. സാധാരണ വീടുകളാണ് ഇവർ ലക്ഷ്യമിടുന്നത്. അംഗങ്ങൾ കുറവുള്ള വീടുകളും പുറകുവശത്തെ വാതിലുകൾ ദുർബലമായ വീടുകളും നോട്ടമിടും. അടുത്തുള്ള വലിയ വീടുകൾ ലക്ഷ്യം വയ്ക്കാറില്ല. സിസിടിവി കാര്യമാക്കാതെ, അമിത ആന്മവിശ്വാസത്തിലാണ് പ്രവർത്തനം.

Read Also: കാറിൽ എംഡിഎംഎയും കഞ്ചാവും; നടൻ പരീക്കുട്ടിയും സുഹൃത്തും പിടിയിൽ

പാരമ്പര്യമായി കൈമാറിയ കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുമാണ് ഇവർ മോഷ്ടിക്കാനിറങ്ങുന്നത്. വിദ്യാഭ്യാസം വലിയ രീതിയിൽ ഇല്ലെങ്കിൽ പോലും സാങ്കേതിക വിദ്യയിൽ അ​ഗ്ര​ഗണ്യരാണിവർ. ആയുധങ്ങളുമായി എത്തുന്ന സംഘം അർധനഗ്നരായി ദേഹമാകെ എണ്ണയും കരിയും തേക്കും. പിടിക്കപ്പെടുമെന്നുറപ്പായാൽ കൊല്ലാൻ പോലും മടിക്കാറില്ല. 

അടുക്കള ഭാഗത്തെ വാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ പ്രവർത്തന രീതി. കുട്ടികൾ കരയുന്ന ശബ്ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കി, അവരെ ആക്രമിച്ച് വീടിനുള്ളിൽ കയറി മോഷണം നടത്തുന്നു. മോഷണത്തിന് എത്തുന്നവരിൽ ഒരാളുടെ കയ്യിലായിരിക്കും മോഷണ മുതൽ ഉണ്ടാവുക. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ അയാളെ രക്ഷപ്പെടുത്താനാകും ശ്രമിക്കുക. 

മോഷണ ശേഷം തിരികെ തിരുട്ട് ​ഗ്രാമത്തിലേക്ക് മടങ്ങും. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ച് പോകാൻ റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധാരണയായി ഇവർ താമസിക്കുന്നത്. സ്ഥിരമായ മേൽവിലാസമോ താമസ സൗകര്യമോ കുറുവ സംഘത്തിലുള്ളവർക്കില്ല. തഞ്ചാവൂർ, കമ്പം, കോയമ്പത്തൂർ, മധുര, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News