വെഞ്ഞാറമൂട്: സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ ലോക്കല്‍ സെക്രട്ടറി. സിപിഎം വിട്ട്‌ സിപിഐയില്‍ ചേര്‍ന്ന ഡി സുനിലാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സുനില്‍ പോസ്റ്റിൽ പറയുന്നു. ബൈക്കില്‍ പോവുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ഓഗസ്റ്റ് 30-ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിലാണു വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. 


ഡി സുനിലിന്റെ പോസ്റ്റിങ്ങനെ


തിരുവോണനാളില്‍ നിങ്ങളുടെ നേതാവും ജനപ്രതിനിധിയും ആയ ആളെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഗോകുലം മെഡിക്കല്‍ കോളേജില്‍ വച്ച്‌ തെറി വിളിച്ചത് നിങ്ങള്‍ തന്നെയല്ലേ.. ഞങ്ങള്‍ ആണോ?. ആ തിരുവോണനാളില്‍ നിന്നും കൃത്യം 12 ദിവസം പുറകിലോട്ട് പോയാല്‍ അറിയാം എന്തുകൊണ്ട് തെറിവിളി കേള്‍ക്കേണ്ടി വന്നുവെന്ന്. ഒരു ചെറുപ്പക്കാരനെ അസമയത്ത് ഒരിടത്തു വച്ച്‌ ചില ആള്‍ക്കാര്‍ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു.


 ചോദ്യം ചെയ്തവരെ ആക്രമിക്കാന്‍ മരണപ്പെട്ട ഒരാള്‍ക്ക് ഈ ചെറുപ്പക്കാരന്‍ ക്വട്ടേഷന്‍ കൊടുക്കുന്നു ഇതല്ലേ സംഭവം?. ആ ചെറുപ്പക്കാരന്റെ അച്ഛന്റെ ധീരതയെ നിങ്ങള്‍ വാഴ്‌ത്തിപ്പാടികൊള്ളൂ. ഈ നാട്ടിലെ ജനങ്ങള്‍ക്ക് വസ്തുതകള്‍ നന്നായി അറിയാം'-സുനില്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.
കൊലപാതകത്തിന് പിന്നാലെ സിപിഎം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു.


 രാഷ്ട്രീയ കൊലപാതകം എന്നാരോപിച്ച്‌ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയ പൊലീസിന് സിപിഎം ഭീഷണിക്കും സമ്മര്‍ദ്ദത്തിനും പിന്നാലെ നിലപാട് മാറ്റേണ്ടിവന്നു.


സിപിഎമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നില്‍ ഒരു സിപിഎം എംഎല്‍എയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും അടൂര്‍ പ്രകാശ് എംപി തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടി. എന്നാല്‍ അടൂര്‍ പ്രകാശ് എംപിക്കെതിരെയും സിപിഎം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാനും ശ്രമമുണ്ടായി. സംഭവത്തില്‍ വാമനപുരം എംഎല്‍എയുടെയും മകന്റെയും പങ്ക് അന്വേഷണവിധേയമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം എന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.


പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി 9 പേരെ പ്രതികളാക്കിയാണു വെഞ്ഞാറമൂട് പൊലീസ് കുറ്റപത്രം നല്‍കിയത്


കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച സിപിഎം ഗൗരവത്തോടെയാണ് സംഭവം ചര്‍ച്ചാവിഷയമാക്കിയത്. സിപിഎം നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി കരിദിനാചരണവും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.