തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ കണ്ടെത്തി. തമിഴ്നാട് വടശ്ശേരിയിൽ നിന്നും നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കണ്ടെത്താനായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് ബസ് സ്റ്റാൻഡിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നാടോടികളായ നാരായണൻ, ശാന്തി എന്നിവർ അവിടെ നിന്ന് ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ കുഞ്ഞിന്റെ മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.


ALSO READ: Crime News: തലസ്ഥാനത്ത് ​ഗുണ്ടാ നേതാവിന്റെ വിളയാട്ടം; ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക്


തുടർന്ന് തമിഴ്നാട് പോലീസും സ്പെഷ്യൽ ബ്രാഞ്ചും വ്യാപക അന്വേഷണം നടത്തുകയും കേരള പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ  കഠിനംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നാടോടി സംഘത്തിനൊപ്പം കണ്ട കൈക്കുഞ്ഞിനെ കണ്ട് സംശയം തോന്നി ചിറയിൻകീഴ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.


തുടർന്ന് ചിറയിൻകീഴ് സിഐ കെ കണ്ണന്റെ  നേതൃത്വത്തിലുള്ള സംഘം നാരായണനെയും ശാന്തിയെയും കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ തമിഴ്നാട് പോലീസിന് കൈമാറുകയും ചെയ്തു.  നാരായണൻ കുറച്ചുകാലം മുമ്പ് ചിറയിൻകീഴ് വലിയ കടയിൽ കുട നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. ചിറയിൻകീഴ് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.