കൊച്ചി: കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ (Car accident) മരിച്ച സംഭവത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയ മോഡലുകൾ സഞ്ചരിച്ച വാഹനത്തെ സൈജു തങ്കച്ചൻ പിന്തുടർന്നിരുന്നു. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിന്റെ അറസ്റ്റ് (Arrest) രേഖപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സാഹചര്യത്തിൽ രണ്ടാം തവണയാണ് സൈജുവിനെ ചോദ്യം ചെയ്തത്. ആദ്യം സൈജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ആദ്യ തവണത്തെ ചോദ്യം ചെയ്യലിന് ശേഷം മുൻ‌കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച സൈജു പിന്നീട് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.


ALSO READ: Model's Accident Death : മോഡലുകളുടെ അപകടമരണം : കൊച്ചി കായലിൽ ഹാർഡ് ഡിസ്കിനായി നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു


മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലും തുടർന്ന് സമീപത്തെ മരത്തിലും ഇടിച്ച് തകർന്നു. അൻസിയും അഞ്ജനയും അപകട സ്ഥലത്തും ഇവരുടെ സുഹൃത്ത് ആഷിഖ് ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.
 
നമ്പർ 18 ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവേയാണ് അപകടമെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാ​ഗമായി മോഡലുകൾ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലും പോലീസ് തിരച്ചിൽ നടത്തി. എന്നാൽ, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെട്ട ഹാർഡ് ഡിസ്ക് ഉടമയും ജീവനക്കാരും ചേർന്ന് മാറ്റിയിരുന്നു. ഇതോടെ സംഭവത്തിലെ ദുരൂഹത വർധിച്ചു. തുടർന്ന് പെൺകുട്ടികളുടെ കുടുംബങ്ങൾ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു.


ALSO READ: മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകടം; പോലീസിന് കൂടുതൽ ദൃശ്യങ്ങൾ കൈമാറി ഹോട്ടലുടമ


അതേസമയം, സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക്ക് കായലിൽ ഉപേക്ഷിച്ചതായാണ് ഹോട്ടൽ ഉടമ റോയ് വയലാട്ടും ജീവനക്കാരും പോലീസിന് മൊഴി നൽകിയത്. ഇതേ തുടർന്ന് പോലീസ് കൊച്ചി കായലിൽ തിരച്ചിൽ നടത്തിയെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. കൊച്ചി കണ്ണംകോട് പാലത്തിന് സമീപം സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചെന്നാണ്  നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും ഹോട്ടലിലെ മറ്റ് ജീവനക്കാരും മൊഴി നൽകിയത്.


ഹാർഡ് ഡിസ്കിനോട്  സാമ്യമുള്ള വസ്തു പ്രദേശത്ത് കണ്ടതായി മത്സ്യത്തൊഴിലാളികളും അറിയിച്ചിരുന്നു. ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു. അഗ്നിരക്ഷാസേനയുടെയും കോസ്റ്റ് ഗാ‍‍‍ർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.