Kochi accident | അപകടത്തിൽ മരിച്ച മോഡലുകൾ ലഹരി പാർട്ടി നിരസിച്ചെന്ന് സംശയം; ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന് പോലീസിന് രഹസ്യ സന്ദേശം
പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സൈജു തങ്കച്ചൻ മുൻകൂർ ജാമ്യം തേടിയത് സംഭവം കൂടുതൽ ദുരൂഹമാക്കുന്നുണ്ട്.
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടം (Accident) വിരൽ ചൂണ്ടുന്നത് ലഹരി പാർട്ടിയിലേക്ക് (Drug party). പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച സൈജു തങ്കച്ചൻ മുൻകൂർ ജാമ്യം (Bail) തേടിയത് സംഭവം കൂടുതൽ ദുരൂഹമാക്കുന്നുണ്ട്.
പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സൈജുവിനെതിരെ പരാമർശങ്ങളില്ല. ഈ സാഹചര്യത്തിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയത് എന്തിനാണെന്ന് അന്വേഷിക്കും. മോഡലുകൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്നത് സൈജുവാണെന്ന് കണ്ടെത്തിയിരുന്നു. സൈജുവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് സൈജു മുൻകൂർ ജാമ്യം തേടിയത്.
മോഡലുകൾ മരിച്ചതിന് ശേഷം സംഭവസ്ഥലത്തെത്തിയ സൈജു തുടർച്ചയായി നമ്പർ 18 ഹോട്ടൽ ഉടമയെ വിളിച്ചിരുന്നു. സൈജുവിന് ലഹരിമാഫിയയുമായി ബന്ധമുണ്ടോയെന്നും മോഡലുകളെ ലഹരിപാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങളിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.
ഇതിനിടെ മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരികലർത്തി നൽകിയെന്ന സംശയവും ബലപ്പെടുന്നു. മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന രഹസ്യ സന്ദേശം പോലീസിന് ലഭിച്ചു. സൈജു തങ്കച്ചനാണ് ഹോട്ടലിലെ ലഹരിപാർട്ടികൾക്ക് നേതൃത്വം നൽകിയിരുന്നതെന്നും വിവരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...