Kochi Tattoo Artist Case: ലൈംഗീക പീഢനാരോപണം; കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കേസടുത്തു
സുജീഷ് ലൈംഗിക ചുവയോടെ സംസാരിച്ചതായും മോശമായി പെരുമാറിയതായും പെൺകുട്ടി വെളിപ്പെടുത്തി
കൊച്ചി: യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പോലീസ് കേസെടുത്തു.നാല് യുവതികളുടെ പരാതിയിലാണ് കേസ്. അതേ സമയം ഒളിവിൽ പോയ ഇൻകെഫക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ പോലീസിൽ പരാതി ലഭിച്ചില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയതോടെയാണ് നാല് പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്.
സിറ്റി പോലീസ് കമ്മീഷണർക്കാണ് പെൺകുട്ടികൾ പരാതി നൽകിയത് ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കും.അതേസമയം സുജീഷിന്റെ ഫോൺ അടക്കം സ്വിച് ഓഫ് ആണ്. തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് ഒരു യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിൽ എഴുതിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് പലരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളും പങ്കുവെച്ചു.
സുജീഷ് ലൈംഗിക ചുവയോടെ സംസാരിച്ചതായും മോശമായി പെരുമാറിയതായും പെൺകുട്ടി വെളിപ്പെടുത്തി.തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്കൌണ്ട് നൽകാമെന്നും സുജീഷ് പറഞ്ഞതായും പെൺകുട്ടി പറയുന്നു.
പെൺകുട്ടിക്ക് പിന്നാലെ നിരവധിപേരാണ് ഇൻസ്റ്റാഗ്രാമിൽ സമാന അനുഭവം പങ്കുവെച്ചത്. ടാറ്റൂ ചെയ്യുന്നതിനു മുൻപ് സ്വകാര്യഭാഗങ്ങളിൽ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പെൺകുട്ടികൾ വെളിപ്പെടുത്തുന്നു.
അതേസമയം ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനകൾ ഉണ്ടെന്നു കമ്മിഷണർ നാഗരാജു വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുംസ്ത്രീകൾക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സമാന അനുഭവം ഉണ്ടായോ എന്നും പരിശോധിക്കും.കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...