തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ പരാതിക്കാരായ ധർമരാജനെയും ഡ്രൈവർ ഷംജീറിനെയും ചോദ്യം ചെയ്തു. ചെദ്യം ചെയ്യൽ (Questioning) ആറ് മണിക്കൂറിലധികം നീണ്ടു. കേസിൽ ബിജെപി നേതാക്കളുടെ ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് (Investigation Team) ലഭിച്ചതായാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊടകര കുഴൽപ്പണ കവർച്ചാകേസിലെ (Kodakara Hawala Case) പ്രതിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ആറാം പ്രതി മാർട്ടിന്റെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. വെള്ളാങ്ങല്ലൂരിലെ വീട്ടിൽ മെറ്റലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.


ALSO READ: കൊടകര കുഴൽപ്പണ തട്ടിപ്പ് കേസ്: പ്രതിയുടെ വീട്ടിൽ നിന്നും 23 ലക്ഷം രൂപ കണ്ടെത്തി


കവർച്ച നടത്തിയതിന് ശേഷം മാർട്ടിൻ മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. സെക്കൻഡ് ഹാൻഡ് ഇന്നോവ കാറാണ് വാങ്ങിയത്. കൂടാതെ നാല് ലക്ഷം രൂപ ബാങ്കിൽ അടച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ നിന്ന് ലോൺ എടുത്ത പണം തിരിച്ചടച്ചതായാണ് പൊലീസ് (Police) വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കാർ അപകടം സൃഷ്ടിച്ച് മൂന്നരകോടിയോളം രൂപയും കാറും ​തട്ടിയെടുത്തത്.


തൃശൂരിലെ കൊടകരയിൽ വച്ചാണ് കവർച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കാർ ഡ്രൈവർ ഷംജീർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ കൂടുതൽ പണം ഉണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്ന് തിരിച്ചറിയുകയും ചെയ്തു. കർണാടകയിൽ നിന്നെത്തിച്ച പണമാണ് കവർച്ച ചെയ്തത്.


ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസ്; രണ്ട് ബിജെപി സംസ്ഥാന നേതാക്കളും ചോദ്യം ചെയ്യലിന് ഹാജരായില്ല


മൂന്നരക്കോടിയോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. ഇതിൽ ഒരു കോടി രൂപ മാത്രമേ വിവിധ പ്രതികളുടെ പക്കൽ നിന്നായി കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. ബാക്കി തുക കണ്ടെത്തുന്നതിനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്തുന്നതിനും പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്കും എത്തി. കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജില്ലാ നേതാക്കളെ ചോദ്യം ചെയ്തതിന്റെയും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുന്നത്.


ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ​ഗണേശ്, ഓഫീസ് സെക്രട്ടറി ​ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. എപ്പോൾ ഹാജരാകുമെന്നത് സംബന്ധിച്ച് വ്യക്തതയും നൽകിയിട്ടില്ല. രണ്ട് ദിവസത്തിനകം ഹാജരാകണമെന്നും അല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും കാണിച്ച് ഇവർക്ക് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.