Thrissur: കൊടകര കുഴൽപ്പണക്കേസിൽ (Kodakara Hawala case)  ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രനെ (K Surendran)ചോദ്യം ചെയ്‌തു തുടങ്ങി. രാവിലെ 10. 30നാണ്‌  തൃശൂർ പൊലീസ്‌ ക്ലബ്ബിൽ  കെ സുരേന്ദ്രൻ ഹാജരായത്‌.   പ്രത്യേക അന്വേഷകസംഘമാണ്‌ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്‌. കേസിൽ  ജൂലൈ രണ്ടിന്‌ ഹാജരാകാൻ  നോട്ടീസയച്ചെങ്കിലും, അന്ന് ബിജെപി ഭാരവാഹി യോഗം ഉണ്ടായിരുന്നതിനാൽ സുരേന്ദ്രൻ ഹാജരായിരുന്നില്ല. തുടർന്ന് വീണ്ടും നോട്ടീസ്‌ അയക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുഴൽപ്പണം (Kodakara Hawala case) കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്‌,  സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി  നേതാക്കളെ  ചോദ്യം ചെയ്‌തിരുന്നു.


ALSO READ: Kodakara Hawala Case : ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ താൻ തീരുമാനിച്ചിട്ടില്ല എന്ന് കെ സുരേന്ദ്രൻ


കവർച്ചാ ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഏഴ്‌ ഫോൺകോളുകളിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ നമ്പറുമുണ്ട്‌. കോൾ ലിസ്‌റ്റ്‌ പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി  എം ഗണേശൻ, ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌,  സുരേന്ദ്രന്റെ  സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്‌, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യംചെയ്‌തു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും  ഫോണുകളിൽനിന്ന്‌ ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്.  സുരേന്ദ്രന്റെ അറിവോടെയാണിതെന്ന്  ഇരുവരും മൊഴി നൽകിയിട്ടുണ്ട്‌. ഇതിനെ തുടർന്നാണ് കെ സുരേന്ദ്രൻ ചോദ്യം ചെയ്യുന്നത്.


ALSO READ: Kodakara hawala case: കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും


കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ്  പ്രതി സരിത്തിന് മേല്‍ ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഭരണ സംവിധാനത്തിന്‍റെ ദുരുപയോഗമാണെന്ന് കെ സുരേന്ദ്രന്‍ (K Surendran) ആരോപിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ രാഷ്ട്രീയ ലാഭത്തിന്  ഉപയോഗിക്കുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.


ALSO READ: Kodakara hawala case: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുരേന്ദ്രന് നോട്ടീസ്


സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിന്റെ ​ഗതി സിപിഎമ്മിന് മനസിലായി. പിന്നിൽ കൊടി സുനിയെങ്കിൽ ബുദ്ധികേന്ദ്രം എകെജി സെന്ററായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് (Crime branch) സ്വമേധയാ കേസ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക