കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റിലായതായി റിപ്പോർട്ട്. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസാണ് അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു


അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് ഇയാള്‍ തട്ടിയിരിക്കുന്നത്. 


Also Read: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും പുരോഗതിയും!


ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സൂരജിന്റെ കൂട്ടാളികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.


 




ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.