Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്
Uthra Murder Case Verdict: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ (Uthra Murder Case) വിധി ഇന്ന് പ്രസ്താവിക്കും. ഒരു വർഷത്തെ നീണ്ട വിചാരണയ്‌ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപനം നടത്തുന്നത്.
കൊല്ലം: Uthra Murder Case Verdict: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ (Uthra Murder Case) വിധി ഇന്ന് പ്രസ്താവിക്കും. ഒരു വർഷത്തെ നീണ്ട വിചാരണയ്‌ക്കൊടുവിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രഖ്യാപനം നടത്തുന്നത്.
ഉത്രയെ (Uthra Murder Case) പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന ക്രൂരനായ ഭർത്താവ് സൂരജിന് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സൂരജ് കുറ്റക്കാരനാണോ അല്ലയോ എന്ന് ഇന്നത്തെ കോടതി വിധിയിലൂടെ അറിയാം. കേസിൽ സൂരജ് മാത്രമാണ് പ്രതി.
Also Read: Uthra murder case: ഉത്രക്കേസിൽ വിചാരണ പൂർത്തിയായി, വിധി ഒക്ടോബർ 11ന്
2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. സ്വത്തിന് വേണ്ടി പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല്ലുക. ഇക്കാരണത്താൽ ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപ്പൂർവ്വ കേസുകളിൽ ഒന്നായി മാറിയിരിക്കുകയാണിത്.
ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഈ കേസിലെ ഏറ്റവും വലിയ സവിശേഷത. 87 സാക്ഷി മൊഴികളും, 288 രേഖകളും 40 തൊണ്ടി മുതലും അപഗ്രഥിച്ച ശേഷമാണ് ഇന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി Also Read: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം തുടക്കം മുതലേ തന്നെ നിരപരാധിയാണെന്നാണ് സൂരജ് വാദിച്ചിരുന്നതെങ്കിലും ശാസ്ത്രീയ തെളിവുകളുടെ സമഹാരണത്തിലൂടെ ഈ വാദം പൊളിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂരജിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെ ലക്ഷ്യം. കൊലപാതകം (Uthra Murder) ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സൂരജ് മാത്രമാണ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തീരുമാനിക്കുകയും ഉത്രയ്‌ക്ക് സ്ത്രീധനമായി നൽകിയ സ്വർണ്ണവും പണവും ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെടുകയും ചെയ്തതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് നിഗമനം. Also Read: ഉത്രാ കൊലപാതകം: സൂരജിന്റെ അമ്മയും അനുജത്തിയും അറസ്റ്റില്‍! കൊലപാതകത്തിന്റെ ചുരുളഴിക്കാൻ കാരണമായത് എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ്. ഇതിന് മുൻപും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപ് സൂരജ് പലതവണ ഇന്റർനെറ്റിൽ പാമ്പുകളെ കുറിച്ച് തിരഞ്ഞത് കേസിലെ നിർണ്ണായക തെളിവായി മാറിയിട്ടുണ്ട്. ഇത് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുമുണ്ട്. എന്തായാലും ഒരു വർഷത്തിലധികമായി കേരള ജനത കാത്തിരുന്ന വിധി പ്രസ്താവിക്കുമ്പോൾ അറിയാം ഉത്രയ്ക്ക് നീതി ലഭിക്കുമോ ഇല്ലയോയെന്ന്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...