കൊല്ലം: ഉത്ര കൊലപാതകത്തിൽ പ്രതിയായ സൂരജിന്റെ അച്ഛനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പുനലൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നലെയായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
Also read: അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന
നേരത്തെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ നിന്നും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. സ്വർണ്ണം കുഴിച്ചിട്ട സ്ഥലം സുരേന്ദ്രനാണ് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. മാത്രമല്ല അച്ഛന് എല്ലാം അറിയാമെന്ന് സൂരജും മൊഴി നല്‍കിയിരുന്നു. കൂടാതെ ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിൽ സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് സുരേന്ദ്രൻ മൊഴി നൽകിയിരുന്നു.
Also read: വാജിദ് ഖാന്റെ അമ്മയ്ക്ക് കോറോണ സ്ഥിരീകരിച്ചു
ഇതിനിടയിൽ പത്തുമണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് സൂരജിന്റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.