Kollam Child Missing | തട്ടിക്കൊണ്ടുപോയത് ഓയൂർ ഭാഗത്തുള്ളവർ തന്നെയാകാനാണ് സാധ്യത; ചില പ്രാരംഭ വിവരങ്ങൾ ലഭിച്ചു - എഡിജിപി
മുഴുവൻ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചു. അവസാനം വാഹനം പോയിരിക്കുന്നത് കല്ലുവാതുക്കൽ ആണെന്ന് കണ്ടെത്തി. പാരിപ്പള്ളിയിൽ ഓട്ടോയിലെത്തി സാധനങ്ങൾ വാങ്ങിപ്പോയ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
കൊല്ലം: അബിഗേൽ സാറയെ തട്ടിക്കൊണ്ട് പോയ കേസിൽ മാധ്യമങ്ങളോട് നന്ദി അറിയിച്ച് എഡിജിപി.കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഓയൂർ ഭാഗത്തുള്ളവർ തന്നെയാകാനാണ് സാധ്യതയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. കുട്ടി സാധാരണനിലയിലേക്ക് മടങ്ങുന്നതേയുള്ളൂ.
മുഴുവൻ ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അവസാനം വാഹനം പോയിരിക്കുന്നത് കല്ലുവാതുക്കൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാരിപ്പള്ളിയിൽ ഓട്ടോയിലെത്തി സാധനങ്ങൾ വാങ്ങിപ്പോയ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടിക്ക് കാറിനുള്ളിലേക്ക് വലിച്ചു കയറ്റിയശേഷം വായമൂടി കെട്ടിയ ശേഷം പുറകിലത്തെ സീറ്റിൽ കിടത്തുകയായിരുന്നു.
പിന്നീട് ഒരു വീട്ടിലെത്തിയ ശേഷം മുറിയിലേക്ക് മാറ്റി. കുട്ടിക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ വാങ്ങി നൽകി . തുടർന്ന് കുട്ടിയെ ലാപ്ടോപ്പിൽ കാർട്ടൂൺ കാണാൻ അനുവദിച്ചു. അതിനുശേഷം ഉറങ്ങാൻ സമ്മതിച്ചു. തുടർന്ന് രാവിലെയോടെ നിലനിറത്തിലുള്ള വാഹനത്തിൽ ചിന്നക്കടയിലേക്ക് വന്നു. അവിടെ നിന്ന് ഒരു ഓട്ടോറിക്ഷയിൽ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോയി.
പൊലീസ് സംശയിക്കുന്ന കാര്യങ്ങളിൽ വിശദമായ പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാന ചുമതല കൂടിയുള്ള എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊല്ലം ആശ്രാമ മൈതനാത്ത് തട്ടികൊണ്ടുപോയ അബിഗേലിനെ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ നവംബർ 27ന് വൈകിട്ട് 4.30നാണ് പെൺകുട്ടിയെ വീടിന്റെ സമീപത്ത് നിന്നും തട്ടികൊണ്ടുപോയത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.