കൊല്ലം:  യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കിഷോർ എന്ന ഹരി എസ് കൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കിഷോറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവ് തന്നെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. അടൂർ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ളയെയാണ് സെപ്റ്റംബർ 20 ന് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചടയമംഗലം അക്കോണം സ്വദേശിയാണ് അറസ്റ്റിലാണ് കിഷോർ. പ്രതിയുടെയും ആത്മഹത്യ ചെയ്ത യുവതിയുടെയും ഫോൺ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  യുവതിയുടെ ആത്മഹത്യയെ തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ നിന്നുള്ള മാനസിക പീഡനമാണ് ലക്ഷ്മി ആത്‍മഹത്യ ചെയ്യാനുള്ള കാരണമെന്ന് ആരോപിച്ച് ലക്ഷ്മിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. കൂടാതെ യുവതിയുടെ 'അമ്മ രമാദേവി ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.


ALSO READ: കൊല്ലത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; കണ്ടത് രാവിലെ വിദേശത്ത് നിന്നെത്തിയ ഭർത്താവ്


പ്രതി മരണം നടന്ന ദിവസം രാവിലെ 11 മണിയോടെയാണ് കുവൈറ്റിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ കിഷോർ, ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി. പിന്നീട് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതി തൂങ്ങി മരിച്ചതായി കണ്ടത്. ഒരു വർഷത്തിന് മുമ്പാണ് ഇരുവരും വിവാഹിതരായത്.


വിവാഹത്തിന് 45 പവൻ സ്വർണവും 50 സെന്റ് സ്ഥലവും ലക്ഷ്മിയുടെ വീട്ടുക്കാർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ പിന്നീട് ലക്ഷ്മിയുടെ അനിയത്തിയുടെ അക്കൗണ്ടിലുള്ള പണം കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് കിഷോർ ലക്ഷ്മിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ലക്ഷ്മിയുടെ അമ്മ പറഞ്ഞു. കൂടാതെ ലക്ഷ്മിയെ തൂങ്ങിയ നിലയിൽ കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ ഭർത്താവിന്റെ വീടുകൾ ശ്രമിച്ചില്ലെന്നും ലക്ഷ്മിയുടെ 'അമ്മ ആരോപിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.