കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ പുല്ലുപണ തടത്തിൽ വീട്ടിൽ ശ്രീജിത്തിനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മടവൂർ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് 70000 രൂപ ഇയാൾ തട്ടിയെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയ വഴി പ്രമുഖ കമ്പനികളിലേയ്ക്ക് ജോലി വാഗ്ദാനം നൽകി യുവാക്കളെ ആകർഷിക്കുകയാണ് പ്രതിയുടെ രീതി. ജോലിക്കായി പരിശ്രമിക്കുന്ന  യുവാക്കൾ ഇയാളുടെ പരസ്യത്തിൽ ആകൃഷ്ടരായി ഇയാളെ ബന്ധപ്പെടും. തുടർന്ന് കാര്യങ്ങൾ വിശ്വസിപ്പിക്കുന്ന തരത്തിൽ ബോധിപ്പിച്ച ശേഷം മൂന്നു ഘട്ടമായി പണം തരണമെന്ന് ആവശ്യപ്പെടും. ഗൂഗിൾപേ വഴിയാണ് പണം നൽകാൻ അവശ്യപ്പെടുന്നത്.

 Read Also: ​ഗുജറാത്ത് തീരത്ത് 280 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ


ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. എന്നാൽ രണ്ടാം ഘട്ടം പണം ലഭിച്ചാൽ മെഡിക്കൽ പരിശോധനയുടെ തലേ ദിവസം കൊറോണ കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞ് മെസേജ് അയക്കും.


പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിയില്ല. ഇതാണ് ഇയാളുടെ തട്ടിപ്പ് രീതി. നിരവധി യുവാക്കൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തതോടുകൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ട നിരവധി യുവതി യുവാക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 

Read Also: കെഎസ്ആർടിസി ബസിൽ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ


ഇയാൾക്ക് നിലവിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ , പോത്തുകൽ, തിരുവനന്തപുരം ജില്ലയിലെ പാലോട്. പാങ്ങോട്, നഗരൂർ കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസ് നിലവിലുണ്ട്.  ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.