കെഎസ്ആർടിസി ബസിൽ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ

നിലമ്പൂർ സ്വദേശി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 09:55 AM IST
  • തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്
  • സീറ്റിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യിൽ ഇരുന്ന കുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു
  • സംഭവത്തിൽ പോലീസ്, കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തി
കെഎസ്ആർടിസി ബസിൽ ആറ് വയസുകാരിക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ആറ് വയസുകാരിക്ക് നേരെ അതിക്രമം. കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശി ബിജുവിനെയാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. സീറ്റിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യിൽ ഇരുന്ന കുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ബസിൽ വളരെ തിരക്കായിരുന്നു. സംഭവത്തിൽ പോലീസ്, കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തി.

Updates...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News