Kothamangalam Dental Student Murder : രഖിൽ Pistol വാങ്ങിയത് ബിഹാറിൽ നിന്ന് തന്നെ, പൊലീസ് ബിഹാറിലേക്ക്
Dental Student അതിദാരുണമായി വെടിവെച്ച കൊലപ്പെടുത്തിയതിന് ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്കിന്റെ ഉറവിടം തേടി കേരള പൊലീസ് (Kerala Police) ബിഹാറിലേക്ക്. കൊലപാതകം നടത്തിയ രഖിൽ (Rakhil) ബിഹാറിൽ (Bihar) നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് പൊലീസ്
Kannur : കോതമംഗലത്ത് ഡെന്റൽ വിദ്യാർഥിനിയെ (Dental Student) അതിദാരുണമായി വെടിവെച്ച കൊലപ്പെടുത്തിയതിന് ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്കിന്റെ ഉറവിടം തേടി കേരള പൊലീസ് (Kerala Police) ബിഹാറിലേക്ക്. കൊലപാതകം നടത്തിയ രഖിൽ (Rakhil) ബിഹാറിൽ (Bihar) നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് പൊലീസ് ഉറപ്പിച്ചതിന് പിന്നാലെയാണ് കേസ് അന്വേഷണത്തിനായി അന്തർസംസ്ഥാനത്തേക്ക് കടക്കുന്നത്.
ഡെന്റൽ വിദ്യാർഥിനി മാനസയുടെ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖിൽ ബിഹാറിൽ നിന്നാണ് സംഘടിപ്പിച്ചതെന്ന് സംശയിക്കുന്നതായി മന്ത്രി എം വി ഗോവിന്ദനും പറഞ്ഞു. അന്വേഷണത്തിന് പൊലീസ് ഉടൻ തന്നെ ബിഹാറിലേക്ക് തിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
രണ്ടാഴ്ചയ്ക്ക് മുമ്പ് ജൂലൈ 12ന് രഖിൽ തന്റെ സുഹൃത്തിനോടൊപ്പം ബിഹാറിലേക്ക് യാത്ര ചെയ്തതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായിട്ടാണ് കേസിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. തോക്ക് സംഘടിപ്പിക്കുന്നതിനായി രഖിൽ ബിഹാറിൽ എട്ട് ദിവസം തങ്ങിയതായി പൊലീസ് അറിയിച്ചു.
നാട്ടിലേക്ക് തിരികെ പോയ ഇതര സംസ്ഥാനന തൊഴിലാളികളെ കൊണ്ടുവരനാണ് താൻ ബിഹാറിലേക്ക് പോയതെന്ന രഖിൽ അറിയിച്ചിരുന്നത്. രഖിലിനെതിരെ മാനസയുടെ കുടുംബം ജൂലൈ ഏഴിന് പരാതി നൽകിയതിന് പിന്നാലെയാണ് ബിഹാറിലേക്കുള്ള യാത്ര.
7.62 കാലിബറുള്ള പിസ്റ്റളാണ് പ്രതി രഖിൽ ഉപയോഗിച്ചത്. ഏഴ് റൗണ്ട് നിറ ഒഴിക്കാവുന്ന പിസ്റ്റളാണിത്. സാധാരണക്കാരനായ ഒരാൾക്ക് ഇത്തരത്തിലൊരു പിസ്റ്റൾ ലഭിക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്. ഡാർക്ക് വെബ്ബോ, ഓൺലൈൻ സൈറ്റുകളോ ആയിരിക്കാം ഇതിനായി ഉപയോഗിച്ചതെന്നാണ് പോലീസിൻറെ സൂചന.
ഒരുമാസം മുൻപാണ് രഖിൽ കോതമംഗലത്തെ നെല്ലിക്കുഴിയിലെ വാടക വീട്ടിൽ താമസിക്കാനെത്തിയത്. ഉടമസ്ഥനോട് പ്ലൈവുഡ് വ്യാപാരത്തിനായി എത്തിയതാണെന്നാണ് പറഞ്ഞിരുന്നത്. കൊലപാതകം ആസൂത്രിതമായി നടപ്പാക്കാനായിരുന്നു രഖിൽ പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്. രഖിൽ അന്തർമുഖനായിരുന്നുവെന്നാണ് പോലീസിൻറെ കണ്ടെത്തൽ. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു രഖിലിൻറേതെന്നാണ് ബന്ധുക്കൾ പറയുന്നു. അവസാനമായി നാല് പേരോടാണ് രഖിൽ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. ഇവരിൽ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. മറ്റ് രണ്ട് പേരെക്കൂടിയും ഇനി ചോദ്യം ചെയ്യും.
ഇൻസ്റ്റഗ്രാമിൽ നിന്നാണ് രഖിലും മാനസയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇടക്കുണ്ടായ പ്രശ്നങ്ങളിൽ ഇരവരും അകന്നു. പിന്നീട് രഖിൽ ശല്യം ചെയ്തുവെന്ന സംഭവത്തിൽ പിന്നീട് കണ്ണൂർ ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതതയിൽ പ്രശ്നം പരിഹരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...