പിസ്റ്റൾ ശ്രണികളിൽ ഏറ്റവും സുപരിചിതമെന്ന് പറയാവുന്നത് 9.എം.എം (9mm Pistol) കാലിബർ പിസ്റ്റളുകളാണ്. സൈന്യവും,പോലീസ് സേനകളും തുടങ്ങി നിരവധി വിഭാഗങ്ങളുടെ ദൈനംദിന ഉപയോഗത്തിൽപ്പെടുന്നവയാണിത്. കോതമംഗലത്തെ കൊലപാതകത്തിൽ 7.62 എം.എം കാലിബർ പിസ്റ്റളാണിതെന്നാണ് കണ്ടെത്തൽ.
ഷോർട്ട് റേഞ്ചുകളിൽ ഉപയോഗിക്കാനാവുന്ന വിധമുള്ള പിസ്റ്റളുകളാണിവ. സാധാരണ പോലെ തന്നെ ഏഴ് ബുള്ളറ്റുകൾ നിറക്കാവുന്ന മാഗസിനാണ് ഇവക്കുള്ളത്. വളരെ എളുപ്പത്തിൽ കൈയ്യിൽ സൂക്ഷിക്കാവുന്നതും, ഉപയോഗിക്കാവുന്നതുമായ പിസ്റ്റളുകളാണിത്.
50 മീറ്റർ ദൂരത്തിൽ വരെ ഇവ കൊണ്ട് വെടിയുതിർക്കാം. കോതമംഗലത്ത് ഡെൻറൽ വിദ്യാർഥിനിക്കും വെടിയേറ്റത്. ഇത്തരം പിസ്റ്റളിൽ നിന്നാണ്. പോലീസിൻറെ ബാലിസ്റ്റിക്ക് റിപ്പോർട്ട്. മരിച്ച പെൺകുട്ടിയുടെ മുറിവിൻറെ ആഴവും കണക്കിലെടുക്കുമ്പോൾ ഒന്നുകിൽ പോയൻറ് ബ്ലാങ്കിലോ(തൊട്ടടുത്ത്), അല്ലെങ്കിൽ ക്ലോസ് റേഞ്ചിലോ ആയിരിക്കും വെടിയുതിർത്തിരിക്കാൻ സാധ്യത.
ഷോട്ട് ഗൺ ശ്രേണിയിലുള്ള 7.62 എം.എം പിസ്റ്റളുകൾ ഒരു കാലത്ത് ലോക വ്യാപമായി സ്പെഷ്യൽ ഫോഴസുകളായിരുന്നു ഉപയോഗിക്കുന്നത്. ഇനി 7.62 കാലിബർ എന്നാൽ എന്താണ് നോക്കാം. ഒരു തോക്കിന്റെ ബാരലിന്റെ വ്യാസത്തെയാണ് തോക്കിൻറെ കാലിബർ എന്ന് പറയുന്നത്. 7.62 കാലിബറിലുള്ള നിരവധി തോക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എ.കെ 47 തോക്കുകളുടെ കാലിബർ വരെയും 7.62*39mm കാലിബറാണ്.
നിലവിൽ ഇന്ത്യിൽ വിവിധയിടങ്ങളിൽ അനധികൃതമായി ഇത്തരം പിസ്റ്റളുകൾ നിർമ്മിക്കുന്നുണ്ട്. കള്ളക്കടത്തുകാരും,ഗുണ്ടാ ഗ്യാങ്ങുകളുമാണ് അവിടെ ഇതിനുള്ള ആവശ്യക്കാർ. കോതമംഗലത്തെ തോക്കിൻറെ പഴക്കം വെച്ച് കണക്കാക്കിയാൽ ഇവ പുറത്ത് നിന്നും എവിടെ നിന്നോ വാങ്ങിയതാവാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...