കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെയും (Kothamangalam Murder Case) കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തുമെന്ന് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കളമശ്ശേരി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്.  രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടുപേരുടെയും മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. 


Also Read: Kothamangalam Manasa Murder Case: പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമിലൂടെ, കൊലയ്ക്ക് പ്രേരിപ്പിച്ചത് പ്രണയ നിഷേധം! 


 


ഇതിനിടയിൽ പ്രതി രാഖിൽ ഉപയോഗിച്ച തോക്ക് എവിടെനിന്നാണ് കിട്ടിയതെന്ന് കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്.  രാഖിൽ കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എംഎം റൈഫിള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.  


സംഭവമറിഞ്ഞശേഷം ഇരുവരുടെയും ബന്ധുക്കൾ എറണാകുളത്ത് എത്തിയിട്ടുണ്ട്.  ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും ശേഷം ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തതാണ് കൊലപാതക (Manasa Murder Case) കാരണമെന്നാണ് പൊലീസ്  നിഗമനം. 


Also Read: Kothamangalam Murder: കോതമംഗലം കൊലപാതകത്തിൽ പ്രതി ഉപയോഗിച്ചത് പിസ്റ്റൾ, എവിടെ നിന്ന് കിട്ടുന്നു ആയുധങ്ങൾ, വില്ലൻ ഒാൺലൈൻ ആയുധ വ്യാപാരമോ?


എങ്കിലും ഇപ്പോഴും പൊലിസിന് പിടികിട്ടാത്ത കാര്യമാണ് രാഖിലിന്റെ കയ്യിലെ തോക്ക്.  ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന ഈ തോക്ക് എങ്ങനെ രാഖിലിന്റെ കൈവശം എത്തിയെന്നത് കൂടുതൽ സംശയമുളവാക്കുന്നു.  ഇതിനെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തുന്നുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.