കോട്ടയം: കോട്ടയത്തെ പങ്കാളിയെ പങ്കു വെക്കൽ കേസ് പരാതിക്കാരിക്ക് പിന്നാലെ പ്രതി ഷിനോ മാത്യുവും മരിച്ചു. കേസിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും പ്രതിയായിരുന്നു ഷിനോ. മണർകാട് മാലത്ത് വെച്ചാണ് ഇയാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട് ഇയാളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ  കണ്ടെത്തിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുകയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ മരിച്ചത്. കൊലപാതകത്തിന് ശേഷം മാരക വിഷം കഴിച്ചതായാണ് പോലീസ് പറയുന്നത്.ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു അന്വേഷണ സംഘം.


ALSO READ: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ​ഗുസ്തി താരങ്ങളുടെ പ്രതിഷേധം; പിന്തുണച്ച് കർഷകർ


 കഴിഞ്ഞ മെയ് 19 ആം തീയതി ആയിരുന്നു ഷിനോ മാത്യു ഭാര്യ ജൂബിയെ വെട്ടിക്കൊലപ്പെടുത്തിയത്.രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കളാണ്. ഭർത്താവുമായി അകന്ന് മാലത്തെ വീട്ടിൽ കഴിയുകയായിരുന്നു യുവതി.


അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീട് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവർ തിരിച്ചെത്തിയപ്പോഴാണ്  രക്തത്തിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയിൽ ജൂബിയെ കണ്ടത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.