കോട്ടയം: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു. പത്തനാടാണ് സംഭവം നടന്നത്. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ കാൽപ്പാദം വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളായ കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവർ കീഴടങ്ങി. മുൻ വൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മൃതദേഹം കിടന്നതിന് ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിലാണ് കാൽപ്പാദം കിടന്നിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റബ്ബർ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.


Updating...