കോഴിക്കോട് : നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു. എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയാണ് കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളായ രണ്ടുപേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.  നിർബന്ധപൂർവം മദ്യം നൽകിയതിന് ശേഷം ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുയെന്നാണ് പരാതി. പ്രതികൾ രണ്ട് പേരും ഒളിവിൽ പോയി. ഇവർക്കായിട്ടുള്ള തിരച്ചിൽ നടക്കുകയാണെന്ന് കോഴിക്കോട് കസബ് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പ്രതികളായ സുഹൃത്തുക്കൾ പെൺകുട്ടിയ തങ്ങളുടെ താമസ സ്ഥലത്തേക്കെത്തിച്ച ബലമായി മദ്യം നൽകി ഇരയെ അവശയാക്കിയാണ് പീഡിപ്പിച്ചത്. തുടർന്ന് അടുത്ത ദിവസം പെൺകുട്ടിയെ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു.


ALSO READ : Crime news: തെങ്കാശിയിൽ വനിതാ ​ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി ചെങ്കോട്ടയിൽ പിടിയിൽ


പരാതി ലഭിച്ചതിന് പിന്നാലെ കോഴിക്കോട് കസബ പോലീസ് പ്രതികൾക്കായിട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ലഭിച്ചുയെന്നും അവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.