കോഴിക്കോട്: താമരശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. വീട്ടിൽവച്ച് നിരവധി തവണ തന്നെ പീഡിപ്പിച്ചുവെന്നു പെൺകുട്ടി പരാതി നൽകി. പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴിയിൽ നിന്ന് പൊലീസിന് വ്യക്തമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സുഹൃത്തിനോട് വിവരം പങ്കുവച്ചത്. സുഹൃത്താണ് പിന്നീട് സ്കൂൾ അധികൃതരെ വിവരം അറിയിച്ചത്. ശേഷം സ്കൂൾ അധികൃതർ പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും ഇവർ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.


Crime news: 10 വയസുകാരിയെ മൃ​ഗീയമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ പ്രതിയ്ക്ക് 91 വർഷം കഠിന തടവ്


തിരുവനന്തപുരം: പോക്‌സോ കേസിൽ പ്രതിയ്ക്ക് 91 വർഷം കഠിന തടവ്. തിരുവല്ലം സ്വദേശി 36 കാരൻ രതീഷിനെയാണ് പോസ്കോ നിയമ പ്രകാരം കാട്ടാക്കട അതിവേഗ കോടതി  ശിക്ഷിച്ചത്. പ്രതിയുടെ വീട്ടിൽ ടി വി കാണാനെത്തിയ പത്ത് വയസുകാരിയെ മൊബൈൽ കാണിച്ചു തരാമെന്ന് പറഞ്ഞ് രാത്രിയിൽ വീടിനോട് ചേർന്നുള്ള സൈഡ് മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.


യുവാവിന് 91 വർഷത്തെ കഠിന തടവും 2,10,000 രൂപ പിഴ ഈടാക്കാനും കോടതി വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ നാലേകാൽ വർഷം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും. 2018 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി അതിജീവിതയുടെ വീടിനടുത്തുള്ള ഭാര്യ വീട്ടിൽ ആയിരുന്നപ്പോഴാണ് പീഡനം നടത്തിയത്.


മൊബൈൽ ഫോണിൽ ചിത്രങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി ദിവസങ്ങളോളം അതിജീവിതയെ മൃഗീയമായി പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടി ഈ വിവരം മാതാവിനോട് പറയുകയും തുടർന്ന് ചൈൽഡ് ലൈൻ വഴി മലയിൻകീഴ് പോലീസിൽ മൊഴി നൽകുകയും ചെയ്യുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.