Crime News: കോഴിക്കോട് വിജിലന്‍സ് ജീവനക്കാരനേയും ഭാര്യയേയും വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
vigilance office worker and wife found hanging dead: അശോക് കുമാര്‍ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ്.
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിജിലന്‍സ് ഓഫീസ് ജീവനക്കാരനേയും ഭാര്യയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടുപറമ്പിലെ പ്ലാവിലാണ് മൃതദേഹം കണ്ടെത്തുന്നത്. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍ എന്നിവരാണ് മരിച്ചത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
അതേസമയം മലയാളികൾക്ക് നേരെ മംഗളൂരുവിൽ വച്ച് നടന്ന സദാചാര ആക്രമണത്തിൽ 7 പേർ അറസ്റ്റിൽ. തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകരാണ് അറസ്റ്റിലായത്. കാസർകോടുനിന്ന് മംഗലാപുരത്തേക്ക് വിനോദയാത്ര പോയതാണ് മൂന്നു ആൺകുട്ടികൾ. സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ALSO READ: പാറശാല ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികളാണ് ഈ പെൺകുട്ടികൾ. ഇവർ ആറുപേരും സോമേശ്വർ ബീച്ചിൽ ഇരിക്കുന്ന സമയത്താണ് അക്രമി സംഘം ഇവിടെ എത്തിയത്. കല്ല്, ബെൽറ്റ് തുടങ്ങിയവ ഉപയോഗിച്ച് മുപ്പതിലേറെ പേർ ചേർന്ന് ക്രൂരമായി ഇവരെ മർദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടാകുന്നത്. പാറക്കല്ലിൽ ഇരിക്കുകയായിരുന്ന ഇവരോട് സംഘത്തിലുള്ളവർ ആദ്യം ഐഡി കാർഡ് ചോദിച്ചു.
തുടർന്ന് മതവും പേരും ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചു. ഇതര മതവിഭാഗത്തിലുള്ളവരാണ് ആൺകുട്ടികളും പെൺകുട്ടികളും എന്ന് മനസ്സിലാക്കിയതോടെയാണ് സംഘം ക്രൂരമായ അക്രമം തുടങ്ങിയത്. ബെൽറ്റ് കൊണ്ടും വടികൊണ്ടും അടിച്ചു. കല്ലുകൊണ്ട് മുഖത്തിടിച്ചു. ആറോളം പേരാണ് ആദ്യം വന്നത്. അത് കഴിഞ്ഞ് കുറച്ചു സമനയങ്ങൾക്ക് ശേഷം മുപ്പതോളം ആളുകൾ കൂട്ടമായി എത്തി ഇവരെ ആക്രമിച്ചു.
എന്നാൽ സംഭവസ്ഥലത്തേക്ക് പോലീസ് സംഘം എത്തിയതോടെ ആക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിക്കുകയും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏഴുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...