Crime News: ബൈക്കിൽ ചാരായം കടത്തവെ യുവാവ് എക്സൈസ് പിടിയിൽ!
Crime News: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചമല്‍ കേളന്‍മൂല ഭാഗത്തു വച്ചാണ് ഇയാള്‍ പിടിയിലായത്.
കോഴിക്കോട്: ബൈക്കിൽ ചാരായം കടത്തവെ യുവാവ് എക്‌സൈസിന്റെ പിടിയിൽ. താമരശ്ശേരി കട്ടിപ്പാറ വില്ലേജില്‍ കേളന്‍മൂല ഭാഗത്തുള്ള വട്ടപ്പൊയില്‍ മനീഷ് ശിവനാണ് പോലീസ് പിടിയിലായത്. പള്‍സര്‍ മോട്ടോര്‍ സൈക്കിളില്‍ അഞ്ച് ലിറ്റര്‍ ചാരായം കടത്തിക്കൊണ്ടു വരവെയാണ് മനീഷിനെ പിടികൂടിയത്.
Also Read: Crime News: കാർ വാടകയ്‌ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചമല്‍ കേളന്‍മൂല ഭാഗത്തു വച്ചാണ് ഇയാള്‍ പിടിയിലായത്. തുടർന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊതുവെ സ്ഥിരം ചാരായ വാറ്റ് കേന്ദ്രമായ ചമല്‍ കേളന്‍മൂല ഭാഗങ്ങളില്‍ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി സാധനങ്ങൾ നശിപ്പിക്കാറുണ്ടെങ്കിലും വാറ്റ് സംഘത്തെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലായിരുന്നു. പ്രിവന്റീവ് ഓഫീസറായ പ്രിയരഞ്ജന്‍ ദാസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിഇഒ മാരായ മനീഷ്, ഡ്രൈവര്‍ ഷിദിന്‍, ആഷ് കുമാര്‍ എന്നിവര്‍ ഉൾപ്പെടുന്നു.
Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയിൽ വെട്ടേറ്റ പതിനാറുകാരൻ ചികിത്സയിൽ
മദ്യപിച്ചെത്തിയ അച്ചന്‍ മകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആനച്ചാല്‍ മുതുവാന്‍കുടിയിലാണ് സംഭവം നടന്നത്. പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പതിനാറുകാരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ആനച്ചാല്‍ മുതുവാന്‍കുടി സ്വദേശി ഷിനോജാണ് ആക്രമണം നടത്തിയത്.
Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ
മദ്യപിച്ചെത്തിയ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. തലക്ക് പരിക്കേറ്റ പതിനാറുകാരനെ ആദ്യം അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
Also Read: Shukra Uday: 8 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും, ലഭിക്കും ബമ്പർ ലോട്ടറി
അക്രമം തടയാനെത്തിയ പതിനാറുകാരന്റെ മാതാവിനും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആക്രമണം നടത്തിയ സിനോജിനെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...