തൃശൂര്‍: കാര്‍ വാടകയ്ക്കെടുത്ത ശേഷം പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് അമ്പലവയല്‍ സ്വദേശി മുണ്ടയില്‍ അക്ഷയ്നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ കാര്‍ വാടകയ്ക്ക് വാങ്ങുകയും തുടര്‍ന്ന് ഉടമസ്ഥന്റെ അനുമതിയില്ലാതെ കാര്‍ മറ്റൊരാള്‍ക്ക് പണയംവച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമാണ്.
Also Read: Murder: കൊച്ചിയിൽ ഹോട്ടലിൽ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
പത്താഴക്കാട് കുടുപ്പിള്ളി ഹാഷിം എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകള്‍ അബ്ദുള്‍ റഷിന്‍ എന്നയാള്‍ വാടകയ്ക്ക് വാങ്ങുകയും തുടര്‍ന്ന് അക്ഷയ്‌യുടെ സഹായത്തോടെ ഉടമസ്ഥനറിയാതെ മറ്റൊരാള്‍ക്ക് പണയം വയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെയാണ് പ്രതി പിടിയിലാകുന്നത്.
Also Read: Jupiter Favorite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എപ്പോഴും ഉണ്ടാകും വ്യാഴ കൃപ?
അറസ്റ്റിലായ അക്ഷയ് എറണാകുളം പാലക്കാട് ജില്ലകളില്‍ സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ്. കേസിലെ മറ്റൊരു പ്രതിയായ അഴീക്കോട് കൊട്ടിക്കല്‍ തോട്ടുങ്ങല്‍ അബ്ദുള്‍ റഷിന്‍ എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ ബൈജു ഇ ആറിന്റെ നേതൃത്വത്തില്‍ എസ്ഐ. ഹരോള്‍ഡ് ജോര്‍ജ്, രവികുമാര്‍, സിപിഒ ഗോപകുമാര്‍, ജിജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...