കോഴിക്കോട്: പ്രണയ നൈരാശ്യം കാരണം യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു.   സംഭവം നടന്നത് ഇന്നലെ കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നന്ദു എന്ന നന്ദകുമാറാണ് മരിച്ചത്. തിക്കോടി (Thikkodi) പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ് മരണമടഞ്ഞ നന്ദകുമാർ. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Kozhikode Medical College Hospital) ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണമടഞ്ഞത്.  


Also Read: കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു


തിക്കോടി (Thikkodi) പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ (Krishnapriya) ഇന്നലെയാണ് നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.50 ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. 


കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചുവെങ്കിലും രക്ഷിക്കാനായില്ല. 


Also Read: കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം


ഇരുവരേയും ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ശേഷം വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷെ വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയയുടെ മരണം സംഭവിക്കുകയായിരുന്നു. തീ കൊളുത്തും മുൻപ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിട്ടുണ്ട്. 


കൃഷ്ണപ്രിയയുമായി ഏറെ നാളായി പരിചയത്തിലായിരുന്നു മരണമടഞ്ഞ നന്ദു എന്ന നന്ദകുമാർ. എന്നാൽ സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ഇയാൾ ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറ‍ഞ്ഞു. എന്തിനേറെ കൃഷ്ണപ്രിയ എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ മുടി കെട്ടണമെന്നുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 


Also Read: 18 വർഷത്തിന് ശേഷം രാഹു മേടം രാശിയിൽ പ്രവേശിക്കും, ഏത് രാശികളെ കൂടുതൽ ബാധിക്കും? അറിയാം


ഇതിനിടെ ഇയാൾ പെണ്‍കുട്ടിയുടെ ഫോൺ കൈക്കലാക്കുകയും കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അവളുടെ അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.  കഴിഞ്ഞയാഴ്ചയാണ് കരാർ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്‍റായി കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. നന്ദകുമാറിന്റെ ശല്യം മാനഹാനി പേടിച്ചാണ് പോലീസിൽ പരാതി കൊടുക്കാത്തതെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.