Maharajas College: എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം: കെ.എസ്.യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിൽ
Maharajas College: ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനമായത്
കൊച്ചി: മഹാരാജാസ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ കേസിൽ കെ.എസ്.യു പ്രവർത്തകൻ ഇജിലാലിനെ പോലീസ് അറസ്റ്റു ചെയ്തു കെ.എസ്.യു പ്രവർത്തകൻ ഇജിലാലിനെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശിയായ ഇജിലാൽ കേസിലെ എട്ടാം പ്രതിയാണ്. എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇജിലാലിനെ അറസ്റ്റ് ചെയ്തത്.
Also Read: Maharajas College: എസ്എഫ്ഐ നേതാവിനെതിരായ ആക്രമണം; 15 കെ എസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിൽ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടയിൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനമായത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: Argentina Football Team: അർജൻ്റീന ദേശീയ ഫുട്ബോൾ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലേക്ക്
കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനാണ്. ഇയാൾ രാത്രി നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് കുത്തേറ്റത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. 20 ഓളം പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്നാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞത്. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.