കൊല്ലം: വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും കൂടാതെ മൊബൈല്‍ ഫോണ്‍വഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച അധ്യാപകന്‍ പിടിയിൽ.  പൂയപ്പള്ളിയിലെ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് അധ്യാപകനായ പ്രകാശിനെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വെഞ്ഞാറമൂട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി കോഴിക്കോട് പിടിയിൽ


കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഇയാള്‍ ഈ വിവരം വീട്ടുകാരോട് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. ഒടുവിൽ കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. ഇയാൾ ചാത്തന്നൂരും സ്ഥാപനം നടത്തുന്നുണ്ടെന്നും അവിടെയുള്ള പെൺകുട്ടികളോടും മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.


കോഴിക്കോട് കാര്‍ മതിലിൽ ഇടിച്ചുകയറി വിദ്യാർത്ഥി മരിച്ചു


നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.  സുന്നി യുവജന സംഘം നേതാവും എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ റാഷിദ് ബുഖാരിയുടെ മകൻ ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്.


Also Read: Budh Gochar: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!


അപകടം നടന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.  മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.  അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.