Doctor Attacked: തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറെ രോഗി മർദ്ദിച്ചതായി പരാതി
Doctor Attacked In Thalassery Hospital: വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അമൃതരാജി എന്ന വനിതാ ഡോക്ടറായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്
തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടർന്ന് ഇന്നലെ അർധരാത്രിയോടെ ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.
Also Read: Crime News: തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ സംഘർഷം; 5 പേർ അറസ്റ്റിൽ
പുലർച്ചെ 2.30 ഓടെയാണ് വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അമൃതരാജി എന്ന വനിതാ ഡോക്ടറായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ചികിത്സ നൽകുന്നതിനിടെ മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നുവെന്നാണ് ഡോക്ടറായ അമൃത രാഗി പോലീസിൽ പരാതി നൽകിയത്.
Also Read: സ്വന്തം രൂപം കണ്ണാടിയിൽ കണ്ട കുരങ്ങൻ കാട്ടിക്കൂട്ടുന്നത്..! വീഡിയോ വൈറൽ
മാത്രമല്ല ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കുമെന്നാണ് റിപ്പോർട്ട്.
കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായകൾ കടിച്ചു കൊന്നു
കണ്ണൂരിൽ പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു. സംഭവം നടന്നത് കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ്. നിഹാൽ നൗഷാദ് എന്ന ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കാണ് ഈ രീതിയിൽ ദാരുണാന്ത്യം ഉണ്ടായത്. കുട്ടിയെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്നറിഞ്ഞതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന് അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. നയാ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
Also Read: Neecha Bhang Rajayoga 2023: വരുന്ന 20 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!
സംസാരശേഷിയില്ലാത്ത നിഹാലിന്റെ മൃതദേഹം രാത്രി എട്ടരക്ക് ശേഷമാണ് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലുമൊക്കെ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നായ കടിച്ചപ്പോഴും ഉറക്കെ നിലവിളിക്കാൻ കുട്ടിക്ക് സാധിച്ചിട്ടുണ്ടാകില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
Also Read: Rahu Fav Zodiac: ഈ രാശിക്കാർ രാഹുവിന് പ്രിയപ്പെട്ടവർ, നിങ്ങളും ഉണ്ടോ?
സമീപത്തുയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ കൊമ്പൗണ്ടിനകത്ത് മതിലിനോട് ചേര്‍ന്ന് ദേഹമാസകലം രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായിക്കിടന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ നടക്കും. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവരിക. ഇതിനിടയിൽ കണ്ണൂരിൽ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമാണെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. കുട്ടിയെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...