ലഖിംപൂരിൽ സഹോദരികളെ കൊലപ്പെടുത്തിയ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
എട്ട് ലക്ഷം രൂപയാണ് ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടികളുടെ കുടുംബത്തിന് സഹായധനം അനുവദിച്ചിട്ടുള്ളത്.
ലഖ്നൌ: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സി ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംഘത്തിൽ ഒരു വനിതാ പോലീസ് അടക്കം ആറ് പേരാണ് ഉള്ളത്. കേസിൽ അറസ്റ്റിലായിട്ടുള്ള ആറ് പേരും ലഖിംപൂർ ജില്ലാ ജയിലിലാണ് ഉള്ളത്. എട്ട് ലക്ഷം രൂപയാണ് ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടികളുടെ കുടുംബത്തിന് സഹായധനം അനുവദിച്ചിട്ടുള്ളത്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കൾ പെണ്‍കുട്ടികളുടെ കുടുംബത്തെ കണ്ടു.
അതേസമയം, പ്രതികൾക്കൊപ്പം പെൺകുട്ടികൾ സ്വമേധയാ പോവുകയായിരുന്നുവെന്ന യുപി പോലീസിന്‍റെ വാദം പെൺകുട്ടികളുടെ അമ്മ തള്ളിയിരുന്നു. തന്‍റെ മുന്നിൽ വച്ച് മക്കളെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് അമ്മ പറയുന്നത്. അമ്മയുടെ പ്രതികരണത്തോടെ പ്രതികളുടെ അറസ്റ്റിന് ശേഷം പോലീസ് നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയരുകയാണ്. സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തലുകൾക്കെതിരെയാണ് ചോദ്യങ്ങളുയരുന്നത്. പെൺകുട്ടികൾ സ്വമേധയാ പോയതാണെന്ന കാര്യം അന്വേഷണം തുടങ്ങിയപ്പോൾ തന്നെ പോലീസ് എങ്ങനെ കണ്ടെത്തി എന്നതാണ് പ്രധാന ചോദ്യം.
Also Read: യുപിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; 4 പേർ കസ്റ്റഡിയിൽ
എന്നാൽ പെൺകുട്ടികളുടെ അമ്മ ഈ വാദം പൂർണ്ണമായും തള്ളിയിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന തന്നെ കുളിക്കാൻ സഹായിക്കുകയായിരുന്ന മക്കളെ പ്രതികൾ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ഇത് തടഞ്ഞ തന്നെ ചവിട്ടി താഴെയിട്ടുവെന്നും അമ്മ പറഞ്ഞു. ചോട്ടു എന്ന പ്രതി സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ ചോട്ടുവാണ് വീട്ടിൽ വന്ന് മക്കളെ തട്ടിക്കൊണ്ടു പോയതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...