സ്കൂളിൽ നിന്നും രണ്ടാം വട്ടവും ലാപ്പ് ടോപ്പ് മോഷണം: പ്രതികൾ അറസ്റ്റിൽ
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു
കണ്ണൂര്‍: സ്കൂളില്‍ നിന്നും ലാപ്ടോപ്പ് (Laptop Theft Case) മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ പോലീസ് പിടിയില്‍. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നുമാണ് 26 ലാപ്ടോപ്പുകള് പ്രതികൾ മോഷ്ടിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതികളെ ലാപ്പ് ടോപ്പ് മോഷണത്തിൽ അറസ്റ്റ് ചെയ്യുന്നത്.
പാലയ്ക്കല്‍ ദീപു, സുഹൃത്ത് മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പ് ഇതേ സ്കൂളില്‍ നിന്നും ലാപ്ടോപ്പ് മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍. മോഷ്ടിക്കുന്ന ലാപ്പ് ടോപ്പുകൾ ബാംഗ്ലൂരോ,മംഗലാപുരത്തോ സെക്കൻറ് ഹാൻറ് ഇലക്ട്രോണിക് വിപണിയിൽ വിൽക്കുന്നതാണ് ഇവരുടെ പതിവ്.
ALSO READ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; നൂറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി
പ്രതികളില്‍ നിന്നും പോലീസ് 24 ലാപ്ടോപ്പുകള് പോലീസ് (Kerala Police) പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു. അതേസമയം വീണ്ടും ഇതേ സ്കൂളിൽ തന്നെ ഇവർ മോഷണത്തിന് കയറിയത് എന്തിനാണെന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്.
ALSO READ: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടി രൂപയുടെ കഞ്ചാവ് പിടികൂടി
ഇത്തരത്തിൽ നിരവധി സംഘങ്ങളാണ് കണ്ണൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...