തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടി രൂപയുടെ കഞ്ചാവ് പിടികൂടി

200 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

Written by - Zee Hindustan Malayalam Desk | Last Updated : May 8, 2021, 01:18 PM IST
  • തിരുവനന്തപുരം ആക്കുളം റോഡിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
  • പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടരകോടിയോളം രൂപ വരുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി
  • സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു
  • 200 കിലോ കഞ്ചാവാണ് പിടികൂടിയത്
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; രണ്ടര കോടി രൂപയുടെ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് (Marijuana) വേട്ട. തിരുവനന്തപുരം ആക്കുളം റോഡിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് (Excise) സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 200 കിലോ കഞ്ചാവാണ് പിടികൂടിയത്.  പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടരകോടിയോളം രൂപ വരുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ലോക്ക്ഡൗൺ (Lock Down) പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായ കഞ്ചാവ് (Marijuana) കടത്ത് നടക്കുന്നത്.

ALSO READ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; നൂറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 140 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കുമാരപുരം പൂന്തി റോഡിൽ ആളൊഴിഞ്ഞ പുരയിടത്തില്‍ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മെഡിക്കൽ കോളജ് പൊലീസാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട്ടുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി.

സമീപകാലത്ത് പിടികൂടിയ ലഹരിമരുന്ന് കേസുകളുടെ തുടരന്വേഷണത്തില്‍ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ സംഘത്തെ പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി ഉള്‍പ്പടെയുള്ള ചരക്കുലോറികളിലാണ് ലഹരിമരുന്ന് കടത്ത്. ഈ സംഘത്തിന്റെ മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News