Lavalin case latest news: മുഖ്യമന്ത്രിക്കെതിരെ തെളിവുകൾ,കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്ന് ആരോപണം
രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ
കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റർ ടി പി നന്ദകുമാര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. പരാതിയിൽ നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ALSO READ: ലാവലിൻ കേസ്: പിണറായി കുറ്റവിമുക്തൻ, സിബിഐയ്ക്ക് രൂക്ഷ വിമര്‍ശനം
ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ പറഞ്ഞു.ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസായത്.
ALSO READ: ലാവലിന്‍ കേസ്: പിണറായി വിജയന് ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍
പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും ഇതിൽ പങ്കുണ്ടെന്നാണ് ആരോപണം. കേസിൽ സി.ബി.ഐ ഒൻപതാമതായാണ് പിണറായി വിജയനെ പ്രതിചേർത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.