ലാവലിന്‍ കേസ്: പിണറായി വിജയന് ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സാങ്കേതികമായി കുറ്റവിമുക്തനായെങ്കിലും ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അത് മാത്രമല്ല പ്രസ്തുത കേസ് കെ.എസ്.ഇ.ബി ജീവനക്കാരെ ബലിയാടാക്കിയെന്നും കുമ്മനം ആരോപിച്ചു.

Last Updated : Aug 23, 2017, 05:37 PM IST
ലാവലിന്‍ കേസ്: പിണറായി വിജയന് ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സാങ്കേതികമായി കുറ്റവിമുക്തനായെങ്കിലും ധാര്‍മികമായി ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അത് മാത്രമല്ല പ്രസ്തുത കേസ് കെ.എസ്.ഇ.ബി ജീവനക്കാരെ ബലിയാടാക്കിയെന്നും കുമ്മനം ആരോപിച്ചു.

ലാവലിന്‍ കരാര്‍ ജീവനക്കാര്‍ തയ്യാറാക്കിയതാണെങ്കിലും അതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഈ കേസ് സംബന്ധിച്ച് സി.ബി.ഐ അപ്പീല്‍ നല്‍കാന്‍ തയ്യാറാകണം. സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

Trending News