സ്വർണവും പണവും വിട്ട് കള്ളന്മാർ; പൊന്നും വിലയുള്ള ചെറുനാരങ്ങ നൂറ് കിലോ മോഷണം പോയി
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലഖ്നൗ: ചെറുനാരങ്ങ വില കുതിച്ചുയരുന്നതിനിടെ മോഷണവും വ്യാപകം. ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലായി നൂറ് കിലോയോളം ചെറുനാരങ്ങയാണ് മോഷണം പോയിരിക്കുന്നത്. ബറേലിയിലും ഷാജഹാൻപുരിലുമാണ് ചെറുനാരങ്ങ മോഷണം നടന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിൽ ചെറുനാരങ്ങ കിലോയ്ക്ക് 250 രൂപയാണ്. ഗുജറാത്തിൽ കഴിഞ്ഞ ദിവസം ചെറുനാരങ്ങയുടെ വില 400 രൂപയോളം എത്തിയിരുന്നു. ഞായറാഴ്ച രാത്രിയാണ് ഷാജഹാൻപുരിയിലെ ബജരിയ ചന്തയിലെ ഗോഡൗണിൽ മോഷണം നടന്നത്. 60 കിലോയോളം ചെറുനാരങ്ങയാണ് ഇവിടെ നിന്ന് മോഷണം പോയത്.
ALSO READ: ശരീരഭാരം കുറയ്ക്കാൻ പൈനാപ്പിൾ ഡയറ്റ്
ബറേലിയിലെ ദെലാപീർ പച്ചക്കറി മാർക്കറ്റിലും ചെറുനാരങ്ങ മോഷണം പോയി. ഏകദേശം 50 കിലോയോളം ചെറുനാരങ്ങയാണ് ഇവിടെ നിന്ന് മോഷണം പോയത്. ഗോഡൗൺ തകർത്താണ് നാരങ്ങ മോഷ്ടിച്ചത്. ഞായറാഴ്ച കടയിലെത്തിയ വ്യാപാരികൾ ഗോഡൗണിന്റെ പൂട്ട് തകർന്ന നിലയിലാണ് കണ്ടത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...