ശരീരഭാരം കുറയ്ക്കാൻ മികച്ച ഒരു ഭക്ഷണമാണ് പൈനാപ്പിൾ. പൈനാപ്പിളിലെ കുറഞ്ഞ കലോറിയും ഉയർന്ന അളവിലുള്ള നാരുകളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിളിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി അടക്കമുള്ള ധാരാളം പോഷകങ്ങളും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു. തയാമിൻ, ബി 12, ഫോളേറ്റ്, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഇവ ദഹനം മെച്ചപ്പെടുത്തുകയും നല്ല ആരോഗ്യമുള്ള ശരീരം നൽകുകയും ചെയ്യുന്നു. കലോറിയും കൊളസ്ട്രോളും കൂട്ടാതെ ശരീരത്തിന് നാരുകളും ധാതുക്കളും നൽകുന്നു.
സലാഡുകളിൽ പൈനാപ്പിൾ കഷണങ്ങൾ ഉൾപ്പെടുത്താം. കാരറ്റ്, ഉണക്കമുന്തിരി, പൈനാപ്പിൾ എന്നിവ ചേർത്ത സാലഡ് കഴിക്കാം. ഇലക്കറികളിൽ പൈനാപ്പിൾ ചേർത്ത് കഴിക്കാം. വേവിച്ചെടുത്ത ഓട്സിൽ പൈനാപ്പിൾ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നതും ദഹനത്തിനും ആരോഗ്യത്തിനും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA