കണ്ണൂർ: ലോറി ഡ്രൈവറെ കുത്തിക്കൊന്നു. പൂളക്കുറ്റ് സ്വദേശി വി.ഡി.ജിന്റോ (39) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ കുത്തേറ്റതാകാമെന്നാണ് പ്രാഥമിക നി​ഗമനം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ


യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം  നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിച്ച യുവാവ് അറസ്റ്റിൽ. മാത്രമല്ല യുവതിയെ മാംസാഹാരം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.  സംഭവം നടന്നത് ഉത്തർപ്രദേശിലാണ്.  ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.


ഇയാൾ യുവതിയോട് പറഞ്ഞ പേര് അങ്കിത് എന്നായിരുന്നു. ഈ പേരിലാണ് യുവതിയുമായി ഇയാൾ അടുപ്പത്തിലായതും പിന്നീട് വിവാഹ വാഗ്ദാനം നൽകി ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചതും. ശേഷം സ്വകാര്യ ദൃശ്യങ്ങൾ ‍ഇന്റര്‍നെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചു. ഇതിനു പുറമെയാണ് ഇയാൾ ഇയാളുടെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും ഒപ്പം മാംസാഹാരം  കഴിക്കാനും യുവതിയോട് ആവശ്യപ്പെട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.