പാലക്കാട്: 76കാരനായ വൃദ്ധനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി മുന്ന എന്ന ബൈജു (32) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 20-ാം തീയതി തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാലക്കാട് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ വൃദ്ധനായ പിരായിരി സ്വദേശി ചന്ദ്രനിൽ നിന്ന് പ്രതി ബൈജു ലോട്ടറിയെടുത്തു. പണം നൽകാമെന്ന് പറഞ്ഞ് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി യാക്കര ഭാഗത്തേക്ക് കൊണ്ടുപോയി. 


ALSO READ : Theft: കാറിൽ നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ചു; തൃശൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ


തുടർന്ന് അവിടെവെച്ച് ചന്ദ്രന്റെ ഇടത് കൈക്ക് പരിക്കേൽപ്പിക്കുകയും ഷർട്ട് വലിച്ച് കീറി തള്ളിയിടുകയും ചെയ്തു. ശേഷം പ്രതി ചന്ദ്രന്റെ പക്കലുള്ള 19000 രൂപയും 6500 രൂപയുടെ ലോട്ടറി ടിക്കറ്റും തട്ടിയെടുത്തു. ബൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജാസുദ്ദീൻ, എഎസ്ഐ കെ രതീഷ്, സീനിയർ സിപിഒമാരായ കെ സി ഷൈജു, ബി ശശികുമാർ, പ്രജീഷ്, സിപിഒ ജിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ