തിരുവനന്തപുരം: ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ നടത്തിയ മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന് ദുരൂഹമരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹനായ പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവാണ് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞത്.  ഇയാൾക്ക് 35 വയസായിരുന്നു.  മദ്യസൽക്കാരം നടന്നത് ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു.  ഇവിടെ വച്ച് എന്തോ കാര്യത്തിന് തർക്കമുണ്ടാകുകയും അതിനിടെ  സജീവ് വീണു പരുക്കേറ്റിരുന്നു. ഇതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ  ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോഡി മരണം സംഭവിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃശ്ശൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയിൽ കൃത്യം നിർവഹിച്ചത് ഡോക്‌ടറായ മകൻ! 


മദ്യസൽക്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ താഴേക്കു വീഴുകയായിരുന്നു സജീവൻ. വീട്ടുമുറ്റത്തു നിന്നും ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു വീണ സജീവന്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ്  തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.  സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മരണകാരണം പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ  വ്യക്തമാകൂവെന്നാണ് പോലീസ് അറിയിച്ചത്.


Also Read: Surya Rashi Gochar 2023: സൂര്യൻ ചൊവ്വയുടെ രാശിയിലേക്ക്; ഈ 7 രാശിക്കാർക്ക് നൽകും അടിപൊളി ധനനേട്ടങ്ങൾ! 


കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറി ഇയാൾക്ക് കഴിഞ്ഞ മാസമാണ് സമ്മാനമായി ലഭിച്ചിരുന്നത്. തുക ഇയാളുടെ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു.  ശേഷം ഒന്നാം തീയതി രാത്രി ഒൻപതുമണിയോടെ സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി നടത്തിയ മദ്യസൽക്കാരത്തിനിടയിലാണ് ഇങ്ങനൊരു സംഭവം അരങ്ങേറിയത്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.