Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് യുവാവ് തടവിൽ കഴിഞ്ഞിരുന്നത്. പ്രതിയായ ബണ്ടി രജക്കിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നരേന്ദ്ര ശർമ്മ പറഞ്ഞു.
Morena: പീഡന കേസിൽ പ്രതിയായി 6 മാസം തടവിൽ കഴിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് യുവാവ് തടവിൽ കഴിഞ്ഞിരുന്നത്. മധ്യ പ്രദേശിലെ (Madhya Pradesh) സൽബർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയായ ബണ്ടി രജക്കിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് (Police) ഉദ്യോഗസ്ഥനായ നരേന്ദ്ര ശർമ്മ പറഞ്ഞു. അഞ്ച് വയസ്സുള്ള ദളിത് പെൺകുട്ടിയെ വ്യഴാഴ്ച സന്ധ്യയോടെയാണ് കാണാതെ ആയത്. ബന്ധുക്കൾ ഗ്രാമം മുഴുവൻ പെൺകുട്ടിക്കായി തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഗ്രാമത്തിന്റെ പുറത്തുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയപ്പോൾ പാടത്തിന്റെ നടുക്ക് നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് ചുറ്റും രക്തം പരന്നൊഴുകിയ നിലയിലായിരുന്നു.
ഉടൻ തന്നെ ബന്ധുക്കൾ പോലീസിനെ (Police) വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ ഗ്രാമത്തിൽ നിന്ന് തന്നെയാണ് അറസ്റ്റ് (Arrest) ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. അറസ്റ്റിലായ പ്രതി കുറ്റസമ്മതവും നടത്തി. പട്ടികജാതി, പട്ടികവർഗ (അതിക്രമ നിരോധന) നിയമ പ്രകാരവും POCSO നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുൻവൈരാഗ്യം തീർക്കാനാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം (Rape) ചെയ്‌ത് കൊന്നതെന്നാണ് പെൺകുട്ടിയുടെ ബന്ധു ആരോപിക്കുന്നത്. പെൺകുട്ടിയുടെ മരണത്തോടെ പ്രകോപിതരായ നാട്ടുകാർ പ്രതിയുടെ വീട് തകർക്കാൻ ശ്രമിക്കുകയും ഗ്രാമത്തിൽ സംഘർഷം (Conflict) ഉണ്ടാവുകയും ചെയ്തിരുന്നു.
ALSO READ: Hyderabad: ഭർതൃപിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവതി രണ്ടു വയസുള്ള മകനെ കൊന്നു
പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിയെ മരണം വരെ തൂക്കിലേറ്റണമെന്ന് (Capital Punishment) ആവശ്യപ്പെട്ട് റോഡ് തടയൽ (Road Block) സമരം നടത്തിയെന്നും പൊലീസ് (Police) ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രതി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിൽ ആറു മാസമായി തടവ് ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു എന്നും 10 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയതെന്നും ഉദ്യോഗസ്ഥനായ ശർമ്മ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ.....