Farmers Protest: ഈ 3 സംസ്ഥാനങ്ങൾ ഒഴികെ കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും

ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് കർഷകർ സംസ്ഥാനങ്ങളിലെ റോഡ് ഉപരോധിക്കാൻ ആഹ്വാനം ചെയ്യുന്നത്.      

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 09:08 AM IST
  • യുപി, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ജാം ഉണ്ടാകില്ല
  • യുണൈറ്റഡ് ഫാർമേഴ്‌സ് ഫ്രണ്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
  • സുരക്ഷ കർശനമാക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശങ്ങൾ നൽകി
Farmers Protest: ഈ 3 സംസ്ഥാനങ്ങൾ ഒഴികെ കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും

ന്യുഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ (New Farm Law) കർഷകർ രാജ്യവ്യാപകമായി ഇന്ന് റോഡ് ഉപരോധിക്കും.  ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് കർഷകർ സംസ്ഥാനങ്ങളിലെ റോഡ് ഉപരോധിക്കാൻ ആഹ്വാനം ചെയ്യുന്നത്.   ഉപരോധ സമയത്ത് അക്രമ സാധ്യത കണക്കിലെടുത്ത് അതിനെ തടയാൻ ഡൽഹി പൊലീസും അതുപോലെ മറ്റ് സംസ്ഥാനങ്ങളിലെയും പൊലീസും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്ന് നടക്കാനിരിക്കുന്ന റോഡ് ഉപരോധം യുപി, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങൾ ഒഴികെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുമെന്ന് ബൽബീർ സിംഗ് രാജേവാളും യുണൈറ്റഡ് കിസാൻ മോർച്ചയിലെ രാകേഷ് ടിക്കൈത്തും (Rakesh Tikait) അറിയിച്ചു.   അവിടത്തെ കർഷകർ ജില്ലാ കളക്ടർമാർക്ക് മാത്രമേ മെമ്മോറാണ്ടം സമർപ്പിക്കുകയുള്ളൂ. ഡൽഹി എൻ‌സി‌ആറും റോഡ് ഉപരോധത്തിന്റെ പരിധിയിൽ നിന്ന് മാറ്റിയിട്ടുണ്ട്. കർഷക യൂണിയനുകളുടെ  റോഡ് ഉപരോധത്തിന് കോൺഗ്രസ് പാർട്ടി പിന്തുണ നൽകിയിട്ടുണ്ട്.

Also Read: Farmers Protest: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള road block സമരം നാളെ 

ഈ റോഡ് ഉപരോധം വിജയകരമാക്കാൻ യുണൈറ്റഡ് കിസാൻ മോർച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

1. രാജ്യത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകൾ ഉച്ചയ്ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ഉപരോധിക്കും.
2. അടിയന്തരവും അത്യാവശ്യവുമായ സേവനങ്ങളായ ആംബുലൻസ്, സ്കൂൾ ബസ് തുടങ്ങിയവ തടയില്ല.
3. റോഡ് ഉപരോധം പൂർണ്ണമായും സമാധാനപരവും അഹിംസാത്മകവുമായി തുടരും. ഈ സമയത്ത് പ്രതിഷേധക്കാർ ഏതെങ്കിലും ഉദ്യോഗസ്ഥരുമായോ ജീവനക്കാരുമായോ സാധാരണ പൗരന്മാരുമായോ ഏറ്റുമുട്ടലിൽ ഏർപ്പെടില്ല.
4. എല്ലാ പ്രതിഷേധ സൈറ്റുകളും ഇതിനകം ജാം മോഡിൽ ഉള്ളതിനാൽ ഡൽഹി എൻ‌സി‌ആറിൽ റോഡ് ഉപരോധം ഉണ്ടാകില്ല.   കർഷകരുടെ മുന്നിലുള്ള പക്കാ ഗ്രൗണ്ടുകൾ ഒഴികെ എല്ലാ റോഡുകളും ഡൽഹിയിലേക്ക് പ്രവേശിക്കും.
5. വൈകുന്നേരം 3 മണിക്ക് കർഷകരുടെ ഐക്യത്തെ സൂചിപ്പിച്ചുകൊണ്ട് ഹോൺ മുഴക്കി ഈ റോഡ് ഉപരോധം അവസാനിപ്പിക്കും.  ഇതാണ് പുറത്തിറക്കിയിരിക്കുന്ന മനടനദണ്ഡങ്ങൾ. 

ഡൽഹിയെ റോഡ് ഉപരോധത്തിൽ നിന്നും (Farmers Protest) മാറ്റിനിർത്തിയിട്ടുണ്ടെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 26 ലെ അക്രമങ്ങൾ കണക്കിലെടുത്ത് ഡൽഹി പോലീസ് (Delhi Police) കനത്ത ജാഗ്രതയിലാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഡൽഹി മെട്രോക്കും (Delhi Metro) പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.  ആവശ്യമെങ്കിൽ 12 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടാമെന്നും ഇതിനായി തയ്യാറാകണമെന്നും ഡിസിപി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.   

ഈ 12 മെട്രോ സ്റ്റേഷനുകൾ ഇന്ന് അടച്ചേക്കാം

രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവൻ, ലോക് കല്യാൺ മാർഗ്, ജൻ‌പത്, മണ്ഡി ഹൌസ് (Mandi House), ആർ‌കെ ആശ്രമം, സുപ്രീം കോടതി, ഖാൻ മാർക്കറ്റ്, ശിവാജി സ്റ്റേഡിയം (എയർപോർട്ട് എക്സ്പ്രസ് ലൈൻ) എന്നീ മെട്രോ സ്റ്റേഷനുകൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അടയ്ക്കാൻ സാധ്യതയുണ്ട്. ഈ മെട്രോ സ്റ്റേഷനുകളെല്ലാം ന്യൂഡൽഹിയിലാണ്. 

സുരക്ഷ കർശനമാക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്

പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) ഡൽഹി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ആഭ്യന്തരമന്ത്രി ഡൽഹി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  കൂടിക്കാഴ്ചയിൽ അമിത് ഷാ ഡൽഹി പൊലീസിനോട് ജനുവരി 26 ന് നടന്ന അക്രമ സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.   ഇതിനായി യുപി, ഹരിയാന പൊലീസുമായി ഏകോപിച്ച് പ്രവർത്തിക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരിയാനയിൽ ഇന്റർനെറ്റ് നിരോധനം നീട്ടി

അതേസമയം കർഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാന സർക്കാർ സോനെപത്, ജജ്ജർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നിരോധനത്തിനുള്ള സമയപരിധി വീണ്ടും നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 6 ന് വൈകുന്നേരം 5 മണി വരെ ഇന്റർനെറ്റ് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ കാലയളവിൽ ഇവിടെ വോയ്സ് കോൾ അല്ലാതെയുള്ള ഇന്റർനെറ്റ് സേവനങ്ങൾ (2 ജി / 3 ജി / 4 ജി / സിഡിഎംഎ / ജിപിആർഎസ്), എസ്എംഎസ് സേവനങ്ങൾ (ബ്ലാക്ക് എസ്എംഎസ് മാത്രം) എന്നിവ നിരോധിച്ചിരിക്കുകയാണ്.  കൂടാതെ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് നൽകുന്ന  എല്ലാ ഡോംഗിൾ സേവനങ്ങളും 2021 ഫെബ്രുവരി 6 ന് വൈകുന്നേരം 5 മണിവരെ നിർത്തിവച്ചിരിക്കുകയാണ്.  

ഇതിനിടയിൽ കർഷകരുടെ ചർച്ചയെത്തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സിന്ധുദുർഗ് സന്ദർശനം മാറ്റിവച്ചു. ഇന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം ഒരു ദിവസത്തെ സന്ദർശനത്തിനായി മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ല സന്ദർശിക്കാനിരിക്കുകയായിരുന്നു.  എന്നാൽ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം പര്യടനം മാറ്റിവച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News