മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ഭക്ഷണത്തിൽ ഉപ്പ് കൂടിപ്പോയതിന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. നിർമ്മല (40) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നിലേഷ് ഘാ​ഗിനെ (46) പോലീസ് അറസ്റ്റ് ചെയ്തു. ഭയന്ദർ ഈസ്റ്റിലെ ഫടക് റോഡ് പ്രദേശത്താണ് സംഭവം നടന്നത്. ഭക്ഷണത്തിൽ ഉപ്പ് കൂടിയെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30നാണ് പ്രതി കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഭാത ഭക്ഷണത്തിൽ ഉപ്പ് അധികമാണെന്ന് പറഞ്ഞ് ഇയാൾ ദേഷ്യപ്പെടുകയും തുണി ഉപയോ​ഗിച്ച് അവരുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് മീരാ ഭയന്ദർ-വസായ് വിരാർ പോലീസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.


ALSO READ: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം; പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു


വ്യാഴാഴ്‌ചയും മഹാരാഷ്ട്രയിൽ സമാനമായ സംഭവം നടന്നിരുന്നു. ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃപിതാവ് മരുമകളെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. റബോഡി പ്രദേശത്താണ് സംഭവം നടന്നത്. 42 കാരിയായ യുവതിക്ക് അടിവയറ്റിൽ വെടിയേറ്റ് വെള്ളിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ