മൂന്നാറിൽ ആനസവാരി കേന്ദ്രത്തിൽ പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിൽ
Munnar Crime News ഇന്ന് നവംബർ 25ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം
ഇടുക്കി: മൂന്നാറിന് സമീപമുള്ള ആനസവാരി കേന്ദ്രത്തിൽ ആന പാപ്പാൻ കുത്തേറ്റ് മരിച്ചു. തൃശൂർ സ്വദേശി വിമലാണ് മരിച്ചത്. വിമലിനെ ആക്രമിച്ച ആനയുടെ രണ്ടാം പാപ്പാനും തൃശൂർ സ്വദേശിയുമായ മണികണ്ഠനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തെ തുടർന്നുണ്ടായ കലഹത്തിനൊടുവിലാണ് മണികണ്ഠനെ വിമലനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് വിമലിന്റെ കഴുത്തിനാണ് കുത്തിയത്. സംഭവം നടന്ന ഉടനെ വിമലിനെ മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് നവംബർ 25ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആന പാപ്പാൻ സ്ഥാനത്തെ ചൊല്ലി വിമലും മണികണ്ഠനും തമ്മിലുണ്ടായ വാക്ക് തർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്. ഒരു വർഷം മുമ്പായിരുന്നു വിമൽ പാപ്പാനായി ആനസവാരി കേന്ദ്രത്തിൽ എത്തിയത്. മൂന്ന് മാസം മുമ്പ് മണികണ്ഠനും എത്തി. രാവിലെ അക്രമം കണ്ട ദൃക്സാക്ഷിയേയും മണികണ്ഠൻ ആക്രമിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
ഇയാൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി ഏഴോളം കേസുകൾ ഉള്ളതായാണ് വിവരം. വിമലും മണികണ്ഠനും അവിവാഹിതരാണ്. കസ്റ്റഡിയിൽ എടുത്ത മണികണ്ഠൻ കുറ്റം സമ്മതിച്ചതായും തുടർനപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...