Kozhikode Child Marriage : കോഴിക്കോട് ബാലവിവാഹം; രക്ഷിതാക്കളും വരനും ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ, നിയമനടപടികൾ ആരംഭിച്ച് ശിശു സംരക്ഷണ വകുപ്പ്

പെൺകുട്ടിയെ വിവാഹം ചെയ്ത വരനാണ് കേസിലെ ഒന്നാം പ്രതി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയാണ് ഇയാൾ. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 09:11 AM IST
  • കേസിൽ പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെയുള്ള പ്രതികൾ നിലവിൽ ഒളിവിൽ കഴിയുകയാണ്.
  • സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായി ശിശു സംരക്ഷണ വകുപ്പും അറിയിച്ചിട്ടുണ്ട്.
  • കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം നടന്നത്.
  • നിലവിൽ ബാല വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Kozhikode Child Marriage : കോഴിക്കോട് ബാലവിവാഹം;  രക്ഷിതാക്കളും വരനും ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ,  നിയമനടപടികൾ ആരംഭിച്ച് ശിശു സംരക്ഷണ വകുപ്പ്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബാലവിവാഹം നടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസിൽ  പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെയുള്ള പ്രതികൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായി  ശിശു സംരക്ഷണ വകുപ്പും അറിയിച്ചിട്ടുണ്ട്.  കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം നടന്നത്. നിലവിൽ ബാല വിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉടൻ തന്നെ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷം മാത്രമാകും പോക്സോ വകുപ്പ് കൂടി ചേർത്ത് കേസെടുക്കണമോയെന്ന് തീരുമാനിക്കുക.

പെൺകുട്ടിയെ വിവാഹം ചെയ്ത വരനാണ് കേസിലെ ഒന്നാം പ്രതി. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയാണ് ഇയാൾ. പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഇവരെ കൂടാതെ മറ്റ് രണ്ട് പ്രതികൾ കൂടി കേസിൽ ഉണ്ട്. ഇവരിൽ ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയും വരനൊപ്പമാണ് ഉള്ളത്. അതിനാൽ തന്നെ ഇതുവരെയും പെൺക്കുട്ടിയുട മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്ക്കുന്നത്. അതേസമയം സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ വകുപ്പ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ALSO READ: Gold Smuggling: രണ്ടര കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ!

പെൺകുട്ടിക്ക് ഇനിയും 18 വയസ് തികഞ്ഞിട്ടില്ല. എന്നാൽ ഈ വിവരം മറച്ച് വെച്ച് കൊണ്ടാണ് മതപുരോഹിതന്റെ അറിവോടെ വിവാഹം നടത്തിയത്. സംഭവത്തിൽ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ വിശദമായ റിപ്പോർട്ട് സിജെഎം കോടതിക്ക് ഇന്ന് സമർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News