Theft Case : മലപ്പുറത്ത് അടച്ചിട്ട് വീട്ടിൽ നിന്നും കാൽ കോടി രൂപയുടെ സ്വർണം മോഷണം പോയി
Malappuram Crime News : 50 പവൻ സ്വർണം, വിദേശ കറൻസി, അഞ്ച് ആഢംബര വാച്ചുകൾ എന്നിങ്ങനെ മോഷണം പോയത്
മലപ്പുറം : അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം. 50 പവൻ സ്വർണവും പണവും ആഢംബര വാച്ചുകളും മോഷണം പോയി. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ സിബിയുടെ വീട്ടിൽ ഇന്നലെ രാത്രിയിൽ ആണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി ആയിരുന്നു മോഷണം.
അടുക്കള വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കയറി. മുറികളിലെ അലമാരകൾ കുത്തി പൊളിച്ച നിലയിലാണ്. 50 പവൻ സ്വർണം, വിദേശ കറൻസി, അഞ്ച് ആഢംബര വാച്ചുകൾ എന്നിങ്ങനെ മോഷണം പോയി.
പെരിന്തൽമണ്ണ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തോളമായി പെരിന്തൽമണ്ണയിൽ വിവിധ ഇടങ്ങളിൽ മോഷണം പതിവാണ്. ജനങ്ങൾ ആശങ്കയിലുമാണ്. പോലീസിന്റെ നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...